ഗുജറാത്തില്‍ മുഖ്യമന്ത്രിയും 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
1 min read
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടേല്‍ സമുദായത്തിനാണ് മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് , പ്രമോദ് സാവന്ത് അടക്കം മറ്റു ബി ജെ പി മുഖ്യമന്ത്രിമാരും സദസ്സില്‍ ഉണ്ടായിരുന്നു. യുവ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ഹാര്‍ദ്ദിക്ക് പട്ടേല്‍ ചടങ്ങിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പറഞ്ഞു. ബല്‍വത്ത് സിങ്ങ് രാജ്പുത്, കാനു ഭായി ദേശായി, രാഘ് വ്ജി പട്ടേല്‍ , റുഷികേശ് പട്ടേല്‍, ഡോ കുബേര്‍ ഡിന്‍ദോര്‍, ബനുബന്‍ ബബാരിയാ, മോലുബായ് ബേരാ, കുന്‍വര്‍ജി കല്‍വാലിയാ, ഹര്‍ഷ് സംഗ്വി, ജഗദീഷ് വിശ്വകര്‍മ്മാ, മുകേഷ് പട്ടേല്‍, പരുഷോത്തമം ബായി സോളങ്കി, ബച്ചുബായ് കഭാഡ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.