നടി കേസ്, വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും, 36 സാക്ഷികള്‍ക്ക് സമന്‍സ്, മഞ്ജു വാര്യര്‍ ആദ്യപട്ടികയിലില്ല

1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും. കേസില്‍ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. പ്രോസിക്യൂഷന്‍ ഇതിനായി ഉടന്‍ അപേക്ഷ നല്‍കും.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിരാകരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.