ആരാധകനുമായി തര്‍ക്കിച്ച് ധ്യാന്‍

1 min read

ഞാന്‍ മനസിലാക്കിയ പോലെ ചേട്ടന്‍ ശ്രീനിവാസനെ മനസിലാക്കിയിട്ടില്ല

മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ എന്നതിലുപരിയായി സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം ധ്യാന്‍ ശ്രീനിവാസന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ അച്ഛന്റേയും ചേട്ടന്റേയും പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ധ്യാന്‍ സ്വന്തമായി ഒരുപാട് ആരാധകരുള്ള താരമാണ്.

അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ തന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വമാണ് ധ്യാന് ആരാധകരെ നേടിക്കൊടുക്കുന്നത്. മറയില്ലാതെ തുറന്ന് സംസാരിക്കുന്നതാണ് ധ്യാന്റെ ശീലം. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ കൊണ്ട് നിറയുന്ന, ആരേയും ചിരിപ്പിക്കുന്ന ജീവിതകഥകള്‍ പറയുന്ന ധ്യാന്റെ അഭിമുഖങ്ങള്‍ വൈറലായി മാറാറുണ്ട്.

അച്ഛനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുക്കവെ സദസിലുണ്ടായിരുന്ന ഒരാളുമായി ധ്യാന്‍ നടത്തിയ സംഭാഷണമാണ് ചര്‍ച്ചയാകുന്നത്. സദസിന്റെ ചോദ്യങ്ങള്‍ക്ക് ധ്യാന്‍ മറുപടി നല്‍കവെയാണ് ഒരു വൃദ്ധന്‍ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുന്നത്. ശ്രീനിവാസന്‍ എന്ന മഹാന്റെ മകന്‍ അല്ലെങ്കില്‍ ധ്യാന്‍ ഇന്നിവിടെ ഇരിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഉടനെ അതെ അത് വളരെ സത്യമാണ് എന്ന് ധ്യാന്‍ സമ്മതിക്കുന്നു.

രണ്ടാമത് ഈ ഹിപ്പോക്രൈറ്റ്, റെസലിയന്‍സ് എന്നെ രണ്ടുവാക്കുകള്‍ മൂന്നുതവണ എന്‍ട്രന്‍സ് തോറ്റ ഒരാള്‍ പറഞ്ഞാല്‍ ഓഡിയന്‌സിനെ കൈയ്യില്‍ എടുക്കാന്‍ ആകില്ലെന്നായി വൃദ്ധന്‍. ഓഡിയന്‌സിനെ കൈയ്യില്‍ എടുത്തതുകൊണ്ട് അവര്‍ ഇടയ്ക്കിടെ കൈയടിച്ചു എന്നായിരുന്നു ധ്യാന്റെ കൗണ്ടര്‍. പിന്നാലെ സദസില്‍ കയ്യടി ഉയരുകയും ചെയ്തു.
അവര്‍ കൈയ്യടിക്കും. അവര്‍ അങ്ങനെയാണ്. ആദ്യം ശ്രീനിവാസനെ മനസിലാക്കുക. എന്നിട്ട് വേണം അദ്ദേഹത്തെ ക്രിട്ടിസൈസ് ചെയ്യാന്‍. വിസ്ഡം എന്നതിനെക്കുറിച്ച് ഷേക്‌സ്പിയര്‍ പറഞ്ഞത് എന്താണ് എന്ന് അറിയാമോ? എന്നായി വൃദ്ധന്‍. പിന്നാലെ ധ്യാന്‍ മറുപടി എത്തി.

ശ്രീനിവാസനെ മനസിലാക്കാന്‍ ഈ ചേട്ടന്‍ പറയുന്നു. ശ്രീനിവാസനെ ഏറ്റവും കൂടുതല്‍ മനസിലാക്കിയത് ഞാന്‍ ആണ്. ചേട്ടന്‍ അല്ല. എന്റെ അച്ഛന്‍ ആണ് അദ്ദേഹം. ഞാന്‍ മനസിലാക്കിയ അത്രയൊന്നും ശ്രീനിവാസനെക്കുറിച്ച് ചേട്ടന്‍ മനസിലാക്കിയിട്ടുണ്ടാകില്ല. അത് എന്തായാലും ഇല്ല. ഞാന്‍ എന്തൊക്കെ പറഞ്ഞാലും ഈ ലോകത്ത് എന്റെ അച്ഛന്‍ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ എന്ന് ധ്യാന്‍ പറഞ്ഞു.

അദ്ദേഹത്തെ ആണ് എനിക്ക് ഈ ലോകത്തില്‍ ഏറ്റവും അധികം ഇഷ്ടവും സ്‌നേഹവും. പിന്നെ നമ്മുടെ ഐഡിയോളജിയിലും, അഭിപ്രായത്തിലും ഒക്കെ വ്യത്യസങ്ങള്‍ വരും അത് അച്ഛന്‍ ആയിക്കോട്ടെ മകന്‍ ആയിക്കോട്ടെ. പുള്ളി പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് വിയോജിപ്പ് ഉണ്ട്. ഞാന്‍ അത് തുറന്നുപറഞ്ഞിട്ടുണ്ട്. പുള്ളിയും അങ്ങനെ ആണ്. ഇത് പറഞ്ഞതുകൊണ്ട് ചേട്ടന്‍ ഇങ്ങനെ ചോദിച്ചില്ലേ, എന്റെ അച്ഛന്‍ അത് ചോദിക്കില്ല. അതാണ് ചേട്ടനും എന്റെ അച്ഛനും തമ്മിലുള്ള വ്യത്യാസമെന്നും ധ്യാന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.