വേര്‍പിരിയലിനു ശേഷം ഐശ്വര്യക്ക് സംഭവിച്ചതെന്ത് ?

1 min read

ധനുഷുമായി പിരിഞ്ഞതിന് ശേഷം തന്നെ വേട്ടയാടിയത് ഈയൊരു കാര്യം

രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍സലാം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ക്കിടയില്‍ താരപുത്രിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള കഥകളും പ്രചരിച്ച് തുടങ്ങി. ധനുഷിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ആ ബന്ധം വേര്‍പിരിയലിലേക്ക് എത്തിയിരിക്കുകയാണ്. ഔദ്യോഗികമായി വിവാഹമോചനം നേടിയില്ലെങ്കിലും രണ്ടിടങ്ങളിലായി മാറി താമസിക്കുകയാണ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ കാര്യങ്ങളിലൂടെ ഇനി ഇരുവരും ഒരുമിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു.

ധനുഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം താരത്തെ നായകനാക്കി 3 എന്ന ചിത്രത്തിലൂടെ ഐശ്വര്യ സംവിധാനത്തിലേക്ക് ചുവടുറപ്പിക്കുന്നത്. സിനിമയ്ക്കും അതിലെ പാട്ടിനും സ്വീകാര്യത ലഭിച്ചെങ്കിലും ചിത്രം വലിയ വിജയമായില്ല. എന്നാല്‍ ഐശ്വര്യയുടെ സംവിധാനം ശ്രദ്ധിക്കപ്പെട്ടു. വൈ രാജാ വൈ എന്ന ചിത്രവും ഐശ്വര്യ സംവിധാനം ചെയ്തെങ്കിലും അതും പരാജയപ്പെട്ടു. ആദ്യ രണ്ട് ചിത്രങ്ങളിലൂടെയും പരാജയം നേരിട്ടതിന് ശേഷം ഐശ്വര്യ സിനിമയില്‍ നിന്നും മാറിനിന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ പറ്റിയും ധനുഷുമായിട്ടുള്ള ബന്ധത്തെ കുറിച്ചും താരം സംസാരിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നെ വേട്ടയാടുന്ന ഒരേയൊരു കാര്യം എന്റെ ഏകാന്തതയാണ്. ഞാന്‍ എന്റെ ഏകാന്തതയെ സ്നേഹിക്കുന്നു. വാസ്തവത്തില്‍, ഈ രണ്ട് വര്‍ഷങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ഒറ്റയ്ക്കിരിക്കുന്നവരാണ് ഏറ്റവും സുരക്ഷിതരെന്നാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ നിങ്ങള്‍ എന്തുചെയ്യുമെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഒരിക്കലും ആ തോന്നല്‍ തോന്നിയിട്ടില്ല. തനിച്ചിരിക്കുന്നത് എനിക്ക് സുഖമുള്ള കാര്യമാണ്. വൈ രാജാ വൈ എന്ന ചിത്രത്തിന് ശേഷം ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടി ഒരു ഇടവേള എടുത്തു. ലോകം അതിവേഗം വളരുകയാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ജീവിതം പരിപാലിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഇപ്പോള്‍ വളരെ എളുപ്പമാണ്. മക്കള്‍ വളര്‍ന്നു വരുന്ന സമയം നഷ്ടപ്പെടുത്തരുതെന്നാണ് ഞാന്‍ അന്ന് കരുതിയത്. അതുകൊണ്ടാണ് വൈ രാജ വൈ എന്ന ചിത്രത്തിന് ശേഷം ഇടവേള എടുത്തതെന്നുമാണ്.’ ഐശ്വര്യ പറഞ്ഞത്. അതേ സമയം ഇരുവരെയും വീട്ടുകാര്‍ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതായി ചില അഭ്യൂഹങ്ങള്‍ അടുത്തിടെയായി പ്രചരിച്ചിരുന്നു. എന്നാല്‍ ഏകാന്തത ഇഷ്ടപ്പെടുകയാണെന്ന് നടി പറഞ്ഞ സ്ഥിതിയ്ക്ക് ധനുഷിനൊപ്പം ഒരു കൂടിച്ചേരലിന് താല്‍പര്യമില്ലെന്ന് കൂടി അര്‍ഥമാക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.