ഈ ബന്ധം തന്നതിന് എന്നും കടപ്പെട്ടിരിക്കും

1 min read

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുമോള്‍. അനുവിന്റെ കുസൃതികളും കുറുമ്പുകളും, പൊട്ടത്തരങ്ങളും പ്രേക്ഷകര്‍ അത്രയധികം ആസ്വദിക്കുന്നു. അനുവും, നടന്‍ ജീവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പല അവസരങ്ങളിലും പുറത്ത് വന്നിരുന്നു. അതിനിടയില്‍ ഇതാ പുതിയ ചിത്രങ്ങളുമായി എതിതയിരിക്കുകയാണ് രണ്ടുപേരും. ഈ ബന്ധം തന്നതിന് എന്നും കടപ്പെട്ടിരിയ്ക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അനുമോള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇരുവരുടെയും ജോഡി പൊരുത്തതെ പ്രശംസിച്ച് കമന്റുകള്‍ കുമിയുകയാണ് പോസ്റ്റിന് താഴെ. എന്തൊക്കെ പറഞ്ഞാലും നല്ല ജോഡികള്‍, ജീവിതത്തിലും നിങ്ങള്‍ ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍ പോകുന്നത്. ഇരുവരെയും ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ വന്ന സമയത്ത്, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് താരങ്ങള്‍ പറഞ്ഞത്. ഈ സൗഹൃദം വിലപ്പെട്ടതാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഒന്നിച്ച് ഒരു സീരിയല്‍ ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ആരംഭിച്ചത്. അന്ന് മുതല്‍ റീല്‍സ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി എന്നും നടി മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.