അണ്ണാ ഡി.എം.കെ സഖ്യം വിട്ടത് ബി.ജെ.പിക്ക് ഗുണം

1 min read

തമിഴ് നാട്ടില്‍ വേരുറയ്പ്പിക്കാന്‍ ബി.ജെ.പിയും അണ്ണാമലൈയും

ബി.ജെ.പിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളായാണ് പൊതുവേ ദക്ഷിണ ഭാരതം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കര്‍ണാടകത്തില്‍ ബി.ജെ.പി നേരത്തെ അധികാരത്തിലെത്തിയിരുന്നു.  തെലങ്കാനയിലും ബി.ജെ.പി ശക്തിപ്രാപിച്ചുവരികയാണ്.  എന്നാല്‍ ആന്ധ്രയും തമിഴ് നാടും കേരളവുമാണ് ബി.ജെ.പിയുടെ ബാലികേറാമലകള്‍.

തമിഴ് നാടില്‍ ദ്രാവിഡ രാഷ്ട്രീയമാണ് കൊടികുത്തി വാഴുന്നത്.  ദേശീയ പാര്‍ട്ടികളെല്ലാം പ്രാദേശിക പാര്‍ട്ടികള്‍ക്ക് വഴങ്ങിക്കഴിയുകയാണ് തമിഴ്‌നാട്ടില്‍. ഡി.എം.കെയുടെയോ അണ്ണാ എ.ഡി.എം കെയുടെയോ സഹായമില്ലാതെ കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഒരു സീറ്റും ജയിക്കാന്‍ കഴിയില്ല. കാമരാജിന്റെ നാളുകളൊക്കെ കടന്നുപോയി. ബി.ജെ.പിയാകട്ടെ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെയും സഹായത്തോടെ കേന്ദ്രത്തില്‍ ഭരണം നടത്തുകയും തമിഴ്‌നാട്ടില്‍ നിന്ന് എം.പിമാരെ വിജയിപ്പിക്കുയും ചെയ്തിട്ടുണ്ട്.

ഭക്തിയുടെയും  ഹൈന്ദവ പുരാണങ്ങളുടെയും  ക്ഷേത്രങ്ങളുടെയും നാടാണെങ്കിലും തമിഴ് നാട് ദ്രാവിഡ വാദത്തിന്റെ മണ്ണായി മാറിയിരുന്നു. പെരിയോറും അണ്ണാദുരൈയും വളര്‍ത്തിയ ഒരു പാരമ്പര്യമാണിത്. ഈ നുകത്തില്‍ നിന്നു പുറത്തുകടക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ദേശീയ തലത്തില്‍ കേന്ദ്രസര്ക്കാരിനെ സഹായിക്കുന്ന നിലപാടാണ് അണ്ണാ ഡി.എം.കെ എന്നുമെടുത്തിരുന്നത്. അതേ സമയം തങ്ങളുടെ മണ്ണ് ചോരാതെ നോക്കാനും എ.ഐ.എഡി.എംകെ ശ്രമിക്കുന്നു. ജയലളിതയുടെ വേര്പാടിന് ശേഷം അവര്ക്കിതുവരെ പഴയ പ്രഭാവം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുമായുളള സ്ഥിരമായ സഖ്യം മൂലം  തങ്ങളുടെ ന്യൂനപക്ഷ വോട്ടിനെ ഡി.എം.കെ ചോര്‍ത്തുമെന്ന് അണ്ണാ ഡി.എം.കെ ഭയപ്പെടുകയും ചെയ്യുന്നുണ്ട്. അണ്ണാ ഡി.എം.കെ യിലെ പിളര്‍പ്പും അവരുടെ ശക്തിചോര്‍ത്തിയതിനോടൊപ്പം എതിര്‍പക്ഷവുമായി ബി.ജെ.പി സഹകരിക്കാതിരിക്കാന്‍ സാഹചര്യമൊരുക്കേണ്ട ഗതികേടും അവര്‍ക്കുണ്ട്.

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വേരുറയ്ക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ടായിരുന്നു.ദ്രാവിഡ വാദത്തിന്റെ അതിപ്രസരമായിരുന്നു ഒന്ന്. രണ്ടാമത്തേത് ദുര്‍ബലമായ സംഘടനാ സംവിധാനമാണ്. തമിഴ് നാട് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതും സിനിമയാണ്. വലിയ സിനിമാ താരങ്ങളൊന്നും ബി.ജെ.പിയുടെ കൂടെയില്ലതാനും.

ജോണ്‍ കാള്‍ഡ്‌വെല്ലിനെപ്പോലെയുള്ള വിദേശ പാതിരിമാരാണ് ദ്രാവിഡ വാദം കൊണ്ടുവന്നത്. ഇതിനെ ആശയപരമായ എതിര്‍ക്കാനും ഇതിനെതിരായ കൗണ്ടര്‍ നെരേറ്റീവുകള്‍ സൃഷ്ടിക്കാനും ഫലപ്രദമായി ബിജെ.പിക്ക് കഴിഞ്ഞിട്ടില്ല.

എന്നാലും അണ്ണാമലൈയപ്പോലെ കരുത്തനായ നേതാവിന്റെ ആവിര്ഭാവം ബിജെ.പിക്ക് ശക്തിപകര്‍ന്നിട്ടുണ്ട്.  അണ്ണാ ഡി.എം.കെയുടെ കൂടെ നിന്നാല്‍ ചില സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടിയേക്കാം. എന്നാല്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അത് തടസ്സം സൃഷ്ടിക്കും.

ഇ.വി രാമസ്വാമി നായ്കര്‍ ഉയര്‍ത്തിവിട്ട ഹിന്ദുവിരുദ്ധ, ഹിന്ദിവിരുദ്ധ രാഷ്ട്ീയം തകര്ക്കണമെങ്കില്‍ ശക്തമായ പ്രചാരണം വേണ്ടിവരും. അണ്ണാ ഡി.എം.കെയുടെ കൂടെ ചേര്‍ന്ന് അത് നടക്കില്ല.   ഡി.എം.കെ യെ  എതിര്ക്കുന്നതല്ലാതെ അവരുടെ ആശയഅടിത്തറയെ ചോദ്യം  ചെയ്യുമ്പോള്‍ എ.ഡി.എം.കെയ്ക്കും പിടിച്ചുനില്‍ക്കാനാവില്ല.

എന്നാല്‍  പെരിയോറിന്റെ തീവ്ര നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചാണ് അണ്ണാദുരൈ ഡി.എം.കെയെ വളര്‍ത്തിയത്. സനാതന ധര്‍മ്മത്തിനെതിരായ ഡി.എം.കെയുടെ ആക്രമണം ബി.ജെ.പിക്ക് നല്ല ആയുധമാണ്. ഡി.എംകെയെ തുറന്നുകാണിക്കാനും അവരുടെ രാഷ്ട്രീയത്തെ എതിര്‍ക്കാനും പറ്റിയ അവസരമാണിത്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ തലത്തില്‍ നടത്തുന്ന ശ്രമങ്ങളും ബി.ജെ.പിക്ക് ഗുണം ചെയ്യും. പ്രത്യേകിച്ച കാശി- തമിഴ് ബാന്ധവം, പാര്‍ലമെന്റ മന്ദിരത്തിലെ ചെങ്കോല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മോദി സ്വീകരിച്ച നിലപാട് തമിഴ് ജനതയുടെ ദേശീയ പാരമ്പര്യത്തെ ഉണര്‍ത്തുന്നതാണ്. അതോടൊപ്പം സുബ്രഹ്മണ്യ ഭാരതിയെപ്പോലുള്ള വ്യക്തികളുടെ പ്രാധാന്യം ബിജെ.പി തമിഴ് ജനതയെ ബോദ്ധ്യപ്പെടുത്തുമ്പോള്‍ അടിത്തട്ടില്‍ ശക്തമായ മാറ്റംകൊണ്ടുവരാന്‍ ബി.ജെപിക്ക് കഴിയും.

അണ്ണാ ഡി.എം.കെയിലെ വിഘടിത വിഭാഗങ്ങളായ ഒ.പനീര്‍ ശെല്‍വം, ടി.ടി.വി ദിനകരന്‍ തുടങ്ങിയവരും ബി.ജെ.പിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നറിയിച്ചിട്ടുണ്ട്.

തമിഴ് നാട് ഭരിച്ചിരുന്ന പാര്‍ട്ടികളൊക്കെ നാട് കട്ട് മുടിച്ചവരാണ്. ഭീകരമായ അഴിമതി നടത്തിയവരാണ്.ചിലസൗജന്യങ്ങള്‍ നേരിട്ട് ജനത്തിന് തന്നു എന്നതല്ലാതെ പൊതുജനത്തിന് ഭരണത്തിന്റെ ഗുണം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.  ഇതും ബി.ജെ.പി ക്ക് സാദ്ധ്യത തുറക്കുന്നു. അഞ്ച് ശതമാനം വോട്ട് അനുകൂലമായി മറിഞ്ഞാല്‍ പോലും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയും.

ചുരുക്കത്തില്‍ അണ്ണാ ഡി.എം.കെ മുന്നണി വിട്ടതുകാരണം ബി.ജെ.പിക്ക് തമിഴനാട്ടില്‍  ദോഷമല്ല ഗുണമാണുണ്ടാവുക. ഉര്‍വശീ ശാപം ഉപകാരം എന്നു പറഞ്ഞതുപോലെ.

ReplyForward

Related posts:

Leave a Reply

Your email address will not be published.