രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തയ്യാറാകുമെന്ന് അമിത് ഷാ
1 min readഅഗര്‍ത്തല: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തയ്യാറാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മ്മാണം കോടതിയില്‍ തടസപ്പെടുത്തി. സുപ്രീംകോടതി വിധിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചതെന്നും 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തയ്യാറാകുമെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.