ബി.ജെ.പിയെ തോല്‍പിക്കാനാവില്ലെന്ന് അഖിലേഷും

1 min read

ബി.ജെ.പി വളരെ വലുതും സംഘടിതവുമായ പാര്‍ട്ടിയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് സിംഗ് യാദവ്. ബി.ജെ.പിയുമായി മത്സരിക്കാന്‍ പോകുമ്പോള്‍ ഒരു കണ്‍ഫ്യുഷനും പാര്‍ട്ടികളില്‍ തമ്മില്‍ ഉണ്ടാകരുത്. ഇങ്ങനെ പോയാല്‍ നമുക്ക് ജയിക്കാന്‍ പറ്റില്ല. കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളില്ലാത്ത പാര്‍ട്ടിയാണ്. ഇങ്ങനെ പെരുമാറുന്ന കോണ്‍ഗ്രസിനോട് ഏത് പാര്‍ട്ടിയാണ് സഖ്യമുണ്ടാക്കുകയെന്നും അഖിലേഷ് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുളള സഖ്യ ചര്‍ച്ച പൊളിഞ്ഞതിനെക്കുറിച്ച് ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ അഖിലേഷ് പറയുന്നതില്‍ കാര്യമില്ലെന്ന് യു.പി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായി പറയുന്നു. സ്വന്തം അച്ഛനെ ബഹുമാനിക്കാത്തയാളാണ് അഖിലേഷ് യാദവെന്ന് റായി കുറ്റപ്പെടുത്തി. യു.പിയില്‍ ബി.ജെ.പിയുടെ കൂടെ നിന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അജയ് റായി പറഞ്ഞു. മദ്ധ്യപ്രദേശില്‍ 20 സീറ്റില്‍ ഇന്ത്യാമുന്നണി സഖ്യകക്ഷികളായ കോണ്‍ഗ്രസും എസ്.പിയും പരസ്പരം മത്സരിക്കുകയാണ്. എസ്.പി മുമ്പ് നാല് എം.എല്‍.എ മാര്‍ വരെ മദ്ധ്യ പ്രദേശ് നിയമസഭയിലുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.