ഗാസ: മോദി മദ്ധ്യസ്ഥം വഹിക്കുമോ

1 min read

പലസ്തീന്‍ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥം വഹിക്കുമോ. അതിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. അറബ് രാജ്യങ്ങളും പ്രധാനമന്ത്രി മോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന. ഗാസയില്‍ നിന്ന് ഹമാസിനെ ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്യാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുളള പല പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഇസ്രയേലിനുണ്ട്. എന്നാല്‍ അറബ് രാജ്യങ്ങള്‍ പലതും പലസ്തീനെയോ ഹമാസിനെയോ പരസ്യമായി പിന്തുണയ്ക്കുന്നില്ല. പല രാജ്യങ്ങളും പലസ്തീന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും ഹമാസിനെ പിന്തുണയ്കുന്നില്ല. 200 ഓളം ഇസ്രയേലികള്‍ ഹമാസിന്റെ കസ്‌ററഡിയിലുണ്ട്. ഇതുമാത്രമാണ് ഹമാസിന്‍രെ ഏക ആയുധം. ഇതില്‍ തന്നെ ചിലരെ ഹമാസ് ഭീകരര്‍ കൊന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തിന്റെ ഇടപെടലില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരെ ഹമാസ് വിട്ടയിച്ചിരുന്നു. ഈജിപ്ത്, ലബനോണ്‍, ഇറാക്ക്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ പരസ്പരം ശത്രുതയും ഉണ്ട്. ഇന്ത്യയാണെങ്കില്‍ നേരത്തെ തന്നെ പലസ്തീനുമായി നല്ല സൗഹൃദത്തിലാണ്. അതേ സമയം തന്നെ ഇന്ത്യയ്ക്ക് ഇസ്രയേലുമായി വളരെ ഊഷ്മളമായ ബന്ധവുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായും അറബ് സഖ്യവുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കം തീര്‍ക്കാനും എല്ലാവര്‍ക്കും വിനാശമാകുന്ന ഒരു നീണ്ട യുദ്ധത്തിലേക്ക് ഇത് നീങ്ങാതിരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.