ഒഡീഷയില്‍ നിന്നുള്ള എട്ടുവയസുകാരിക്ക് അക്ഷരവെളിച്ചമായി അജിത
1 min readകൊച്ചി: ഭാഷാ പ്രശ്‌നം കാരണം സ്‌കൂളില്‍ പോകാതിരുന്ന ഒഡീഷയില്‍ നിന്നുള്ള എട്ട് വയസ്സുകാരിയെ അക്ഷരവെളിച്ചത്തിലെത്തിച്ചത് തൊട്ട് അയല്‍വാസിയായ ഒരു മലയാളിയാണ്. എന്നും വൈകുന്നേരമായാല്‍ പ്രവാസിനി തൊട്ടടുത്തുള്ള അജിതയുടെ വീട്ടിലെത്തും.അന്ന് ക്ലാസില്‍ പഠിച്ചതൊക്കെ വീണ്ടും എഴുതിയും പറ!ഞ്ഞും പഠിക്കും. ഫാക്ട് മുന്‍ ജീവനക്കാരിയാണ് അജിത.മൂന്ന് മാസം മുന്‍പ് തൊട്ടടുത്ത് ഒരു കുടുംബം താമസത്തിനെത്തിയപ്പോള്‍ ശ്രദ്ധിച്ച് തുടങ്ങി.
മാസമൊന്ന് കഴിഞ്ഞിട്ടും എട്ട് വയസ്സുകാരി സ്‌കൂളില്‍ പോകുന്നില്ല. ജോലിക്കായി കൊച്ചി നഗരത്തിലെത്തിയ കുടുംബത്തിന് മുന്നിലെല്ലാം ഒരു ആശങ്കയാണ്. അവിടെ നിന്ന് എല്ലാം അജിത ഏറ്റെടുത്തു. സിഎംഐഡി എന്ന എന്‍ജിഒ യെ ബന്ധപ്പെട്ട് സ്‌കൂള്‍ പ്രവേശനവും ഉറപ്പാക്കി. ഭാഷാ പ്രശ്‌നം മുതല്‍ പ്രവേശന നടപടികളിലെ അറിവിലായ്മ വരെ ഇതരസംസ്ഥാന കുട്ടികള്‍ സ്‌കൂളിലേക്ക് എത്താത്തതിന് കാരണമാണ്. ഇതിനിടയിലാണ് ചെറിയ ഇടപെടല്‍ കൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ക്കുള്ള ഇത്തരം തുടക്കങ്ങള്‍.
അതേസമയം, അതിഥി തൊഴിലാളി എന്ന ഓമന പേരിട്ട് വിളിക്കുക അല്ലാതെ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തതയുള്ള ഒരു നയമില്ലെന്ന ആക്ഷേപം ഉയരുകയാണ്. സംസ്ഥാനത്ത് കുറഞ്ഞത് 31 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്ലാനിംഗ് ബോര്‍ഡിന്റെ കണക്ക്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഇത് സ്ഥിരീകരിക്കുന്ന ഒരു രേഖയുമില്ല ഇല്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസ് കാര്‍ഡ് നല്‍കിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം മാത്രമാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖ.
അത് പ്രകാരം 5,16,320 മാത്രമാണ് 14 ജില്ലകളിലായി തൊഴിലെടുക്കുന്നത്.ഈ കണക്കെടുപ്പും രണ്ട് മാസമായി സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. വിവരശേഖരണം നടത്തുന്ന സ്വകാര്യ ഏജന്‍സി കാലാവധി കഴിഞ്ഞതാണ് കാരണം. ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ഔദ്യോഗിക രേഖയില്‍ നിന്നും തൊഴിലുടമകളും ഇവരെ ഒഴിവാക്കുന്നു. അതിനാല്‍ പ്രാദേശികമായ കണക്കെടുപ്പ് സാമൂഹികമായി കൂടി ഇവരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കും. ജിഷ കേസ് മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ വരെ.പണിയെടുക്കാനെത്തുന്ന തൊഴിലാളികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന പൊതുബോധത്തിനാണ് മുന്‍തൂക്കം