ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

1 min read

ഇടുക്കി : ആഫ്രിക്കന്‍ പന്നിപ്പനി ഇടുക്കി ജില്ലയില്‍ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകര്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പി. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് കൊല്ലുന്നത്. കൂടുതല്‍ ഇടങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. കരിമണ്ണൂ!ര്‍ പഞ്ചായത്തില്‍ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. ഫാമില്‍ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാല്‍ സമീപത്തെ മൃ?ഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രശ്‌നങ്ങളുണ്ട്. രോ?ഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ?ഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നി!ര്‍ദ്ദേശം നല്‍കുന്നു.

അതേസമയം ആഫിക്കന്‍ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികള്‍ക്ക് ഇത് മാരകമായ രോ?ഗമാണ്. കൂട്ടത്തോടെ പന്നികള്‍ മരിക്കുന്നതിന് സാധ്യതയുണ്ട്. അതിനാലാണ് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കുന്നതെന്നും മൃ?ഗസംരക്ഷണ വകുപ്പ് ഉദ്യോ?ഗസ്ഥര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.