ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു

1 min read

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് താന്നിമൂടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേര്‍ കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഇവര്‍ കാറില്‍ നിന്ന് ചാടുകയായിരുന്നു. കാര്‍ കത്താനുള്ള കാരണം വ്യക്തമല്ല.

Related posts:

Leave a Reply

Your email address will not be published.