വീണ്ടും ചന്ദ്രനിലേക്ക്, ആര്‍ട്ടിമിസ് 1 വിക്ഷേപണം വിജയം

1 min read

നാസയുടെ ആര്‍ട്ടിമിസ് 1 വിജയകരമായി വിക്ഷേപിച്ചു. ഒറൈയോണ്‍ പേടകത്തെ എസ്എല്‍എസ് റോക്കറ്റ് ആണ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്. ചന്ദ്രനെ ചുറ്റി ഒറൈയോണ്‍ തിരിച്ച് ഭൂമിയിലേക്ക് വരുന്ന ദിവസത്തിനായാണ് ഇനി കാത്തിരിപ്പ്..

വിക്ഷേപണത്തിന് പിന്നാലെ നാസ ഫ്‌ലൈറ്റ് ഡയറക്ടര്‍ ചാര്‍ളി ബ്ലാക്ക് വെല്‍ തോംസണിന്റെ വാക്കുകള്‍. ഇന്ധന ചോര്‍ച്ച മുതല്‍ ചുഴലിക്കാറ്റ് വരെയുള്ള അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച് ആര്‍ട്ടിമിസ് ഒന്നാം ദൗത്യം യാത്ര തുടങ്ങിയിരിക്കുന്നു . ലോകത്ത് ഇപ്പോഴുള്ളതില്‍ എറ്റവും കരുത്തനായ റോക്കറ്റ്..സ്‌പേസ് ലോഞ്ച് സിസ്റ്റം കഴിവ് തെളിയിച്ചു. ചാന്ദ്ര യാത്രാ പേടകം ഒറൈയോണ്‍ ഭൗമ ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഭ്രമണപഥ വ്യതിയാനത്തിലൂടെയായിരിക്കും പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. നവംബര്‍ 25 ന് ചാന്ദ്ര ഭ്രമണപഥ പ്രവേശം. 28ആം തീയതി യാത്രാ പദ്ധതിയനുസരിച്ച് ഭൂമിയില്‍ നിന്നുള്ള എറ്റവും അകന്ന സ്ഥാനത്ത് പേടകമെത്തും.ഭൂമിയില്‍ നിന്ന് 4,80,493.791 കിലോമീറ്റര്‍ അകലെയായിരിക്കും ഒറൈയോണ്‍ അപ്പോള്‍. ഡിസംബര്‍ ഒന്നാം തീയതി ചന്ദ്രനില്‍ നിന്നുള്ള മടക്കയാത്ര തുടങ്ങും. ഡിസംബര്‍ 11ന് പേടകം തിരികെ ഭൂമിയിലേക്ക്.

ചന്ദ്രനിലേക്കുള്ള മനുഷ്യ രാശിയുടെ തിരിച്ചുപോക്കിന്റെ കൗണ്ട് ഡൗണാണ് ആര്‍ട്ടിമിസ് ഒന്നാം ദൗത്യത്തിന്റെ വിക്ഷേപണത്തോടെ തുടക്കമായിരിക്കുന്നത്. ഇത്തവണ മനുഷ്യരൊന്നും പേടകത്തിലില്ലെങ്കിലും മനുഷ്യ യാത്രയ്ക്ക് വേണ്ട എല്ലാ സാങ്കേതിക സംവിധാനങ്ങളുടെയും പരീക്ഷണമാണ് ദൗത്യം. യാത്രക്കിടയിലെ പേടകത്തിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് ഡമ്മി യാത്രക്കാരായ കാംപോസും ഹെല്‍ഗയും സോഹാറും നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. ഇന്നേക്ക് 25 ആം നാള്‍ പേടകം തിരികെ ഭൂമിയിലെത്തുന്ന ദിവസത്തി

Related posts:

Leave a Reply

Your email address will not be published.