നാളെ റിഷഭോ ഡികെയോ, സസ്‌പെന്‍സ് വിടാതെ രോഹിത് ശര്‍മ്മ

1 min read

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ താന്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. പരിശീലനത്തിനിടെ പന്ത് കൊണ്ട് രോഹിത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരുമോ അതോ ദിനേശ് കാര്‍ത്തിക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഹിറ്റ്മാന്‍ വ്യക്തത വരുത്തിയില്ല. അഡ്‌ലെയ്ഡ് ഓവലില്‍ നാളെയാണ് ഇന്ത്യഇംഗ്ലണ്ട് സെമി. സിംബാബ്‌വെക്കെതിരായ അവസാന സൂപ്പര്‍12 മത്സരത്തില്‍ റിഷഭായിരുന്നു വിക്കറ്റ് പിന്നില്‍ ഗ്ലൗസണിഞ്ഞത്. അതിന് മുമ്പുള്ള മത്സരങ്ങളില്‍ വെറ്ററന്‍ ദിനേശ് കാര്‍ത്തിക്കിനാണ് ടീം ഇന്ത്യ അവസരം നല്‍കിയത്.

Related posts:

Leave a Reply

Your email address will not be published.