മനുഷ്യര്‍ക്ക് വാല്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഉപയോഗം

1 min read

വാലുള്ള മനുഷ്യരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യശരീരത്തില്‍ ഒരു വാല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അതുകൊണ്ട് എന്തായിരുന്നിരിക്കും ചെയ്യുക? ഇപ്പോള്‍ നമ്മുടെ ശരീരത്തിലുള്ള ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ ധര്‍മ്മമുണ്ട്. ഒരു വിരലിനു പോലും ഒഴിച്ചുകൂടാന്‍ ആകാത്ത പ്രാധാന്യമാണ് നമ്മുടെ ശരീരത്തില്‍ ഉള്ളത്. അപ്പോള്‍ മനുഷ്യര്‍ക്ക് വാല്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയിരുന്നേനെ? ചിരിച്ചു തള്ളേണ്ട. കാരണം നമ്മുടെ പൂര്‍വികര്‍ വാലുകള്‍ ഉള്ളവരായിരുന്നു.

മനുഷ്യന്റെ പരിണാമത്തിലേക്ക് നോക്കുമ്പോള്‍, നമ്മുടെ വിദൂര പ്രൈമേറ്റ് പൂര്‍വ്വികര്‍ക്ക് ഒരുതരം വാല്‍ ഉണ്ടായിരുന്നു. ഏകദേശം 25 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ നേരിട്ടുള്ള വംശത്തില്‍ വാലുകള്‍ അപ്രത്യക്ഷമായി. എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇപ്പോഴും, സ്‌പൈന ബൈഫിഡ (നട്ടെല്ലിന് വിടവോടെ ഒരു കുഞ്ഞ് ജനിക്കുന്ന അവസ്ഥ ) ഉള്ള കുഞ്ഞുങ്ങള്‍ ഇപ്പോഴും ജനിക്കുന്നുണ്ട്. ഈ മാംസളമായ വളര്‍ച്ചയില്‍ പലപ്പോഴും പേശികളും ബന്ധിത ടിഷ്യൂകളും രക്തക്കുഴലുകളും അടങ്ങിയിരിക്കുന്നു, പക്ഷേ അസ്ഥിയോ തരുണാസ്ഥിയോ ഇല്ല. അവ പ്രവര്‍ത്തനക്ഷമവുമല്ല. അതുകൊണ്ടുതന്നെ ജനനത്തിനു ശേഷം ഇത് സാധാരണയായി നീക്കം ചെയ്യപ്പെടും.

തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചില ഇനം കുരങ്ങുകള്‍ക്ക് പ്രീഹെന്‍സൈല്‍ വാലുകള്‍ ആണ് ഉള്ളത്. ഈ വാലുകള്‍ ഉപയോഗിച്ച് അവയ്ക്ക് വസ്തുക്കളെ ഗ്രഹിക്കാന്‍ കഴിയും. കൂടാതെ അവയ്ക്ക് വാലുകള്‍ ഉപയോഗിച്ച് മരത്തില്‍ ചുറ്റാനും വളയാനും തൂങ്ങാനും ഒക്കെ കഴിയും. ന്യൂ വേള്‍ഡ്കുരങ്ങുകള്‍ എന്ന് വിളിക്കപ്പെടുന്നു ഇത് യൂറോപ്യന്‍ കോളനിക്കാര്‍ രൂപപ്പെടുത്തിയതും പിന്നീട് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതുമാണ്. എന്നാല്‍ പരിണാമ വൃക്ഷത്തില്‍ മനുഷ്യനുമായി ഏറ്റവും അടുത്ത വാലുള്ള ബന്ധുക്കള്‍ ആഫ്രിക്ക, ഏഷ്യ, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കഴിയുന്ന കുരങ്ങുകളാണ്, അതായത് ബാബൂണുകള്‍, മക്കാക്കുകള്‍ എന്നിവ. അവയുടെ വാലുകള്‍ സന്തുലിതാവസ്ഥയ്ക്കായി ഉപയോഗിക്കുന്നു. അവയ്‌ക്കൊന്നും പ്രീഹെന്‍സൈല്‍ വാലില്ല, കാരണം അത് കുടുംബവൃക്ഷത്തില്‍ ഒരു പടി പിന്നോട്ട് പോയതായി ജര്‍മ്മനിയിലെ ഗോട്ടിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ പരിണാമ നരവംശശാസ്ത്രജ്ഞനായ പീറ്റര്‍ കാപ്പെലര്‍ പറഞ്ഞതായി ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുകൊണ്ട് മനുഷ്യര്‍ക്ക് വാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് എന്തെങ്കിലും ആവശ്യത്തിനുള്ളതായിരിക്കില്ല എന്നാണ് പീറ്റര്‍ കാപ്പെലറിന്റെ അഭിപ്രായം. എന്നു കരുതി ഉപയോഗശൂന്യമാകുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് കപ്പലെര്‍ പറഞ്ഞു. ഊഷ്മളതയ്ക്കായി നമുക്ക് ചുറ്റും പൊതിയാന്‍ മക്കാക്കിന്റെ പോലെ നീളമുള്ള, രോമമുള്ള വാല്‍ ഉപയോഗപ്രദമാകും. കൊഴുപ്പ് സംഭരിക്കുന്നതിനുള്ള സംവിധാനമായും നമ്മുടെ വാലുകള്‍ ഉപയോഗപ്രദമാകും എന്നും പറയുന്നു.

Related posts:

Leave a Reply

Your email address will not be published.