ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകള്‍ നടത്താം; യുജിസി അംഗീകാരം
1 min readകൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഈ വർഷം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്താൻ യു.ജി.സി. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിച്ചു.യു.ജി.സി. ഓൺലൈനായി നടത്തിയ പരിശോധനയ്ക്കുശേഷമാണ് അംഗീകാരം നൽകിയത്.
ആദ്യഘട്ടമായി ബി.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, എന്നിവയിൽ ബിരുദ കോഴ്സുകളും എം.എ. മലയാളം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും സർവകലാശാല നടത്തും. മുഴുവൻസമയ ഹെഡ് ഓഫ് സ്കൂൾ നിയമനം നടത്തിയശേഷം സർവകലാശാല നൽകുന്ന അപ്പീൽപ്രകാരമാകും മറ്റ് കോഴ്സുകളുടെ കാര്യത്തിൽ യു.ജി.സി.യുടെ തീരുമാനമുണ്ടാകുക.