യു.പിയില്‍ യോഗി സര്‍ക്കാര്‍ നവരാത്രിയില്‍ രാമായണ പാരായണം നടത്തും

1 min read

ലക്‌നോ- ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നവരാത്രി കാലത്ത് എല്ലാ ജില്ലകളിലും താലൂക്കുകളിലും രാമായണ പാരായണം നടത്തും. രാമായണത്തോടൊപ്പം ദേവി മാഹാത്മ്യവും പാരായണം നടത്തും. ചൈത്ര നവരാത്രിയിലെ ആദ്യദിവസം മാര്‍ച്ച് 22നും രാമനവമി മാര്‍ച്ച് 30നുമാണ്. ഈ ദിവസങ്ങള്‍ക്കിയിലാണ് യു.പി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ നടത്തുക. ഇതിനായി എല്ലാ ജില്ലകള്‍ക്കും ഒരു ലക്ഷം രൂപ വീതം അനുവദിക്കും.നവരാത്രി കാലത്ത് മുഴുവനും എല്ലാ ശക്തിപീഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടി നടത്തും. പരിപാടികളുടെ വിജയത്തിനായി സംസ്ഥാന തലത്തില്‍ രണ്ടു നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നവരെ തിരഞ്ഞെടുക്കാനായി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.