ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി – കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് തടവും മൂന്ന് ലക്ഷം രൂപ പിഴയും
1 min readകൊച്ചി :ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടൽ ഉടമകളും 55000 രൂപ വീതം പിഴ അടയ്ക്കണം. കണ്ണൂരിലെ രണ്ടു ഹോട്ടലുടമകൾക്ക് ഓരോ വർഷം തടവും വിധിച്ചിട്ടുണ്ട്. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം.