കൊടൈക്കനാലില്‍ കാണാതായ യുവാക്കളെ കണ്ടെത്തി
1 min read
കോട്ടയം: വിനോദ യാത്രയ്ക്കിടെ കൊടൈക്കനാലില്‍ കാണാതായ യുവാക്കളെ കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ സ്വദേശി ഹാഫിസ് (23) എന്നിവരെയാണ് വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തി വരുകയായിരുന്നു.കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുളള ഉള്‍വനത്തില്‍ നിന്നാണ് യുവാക്കളെ കണ്ടെത്തിയത്. ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നുളള വിനോദയാത്രാ സംഘത്തിനൊപ്പമായിരുന്നു ഇവര്‍ കൊടൈക്കനാലെത്തിയത്. ഡിസംബര്‍ 30നായിരുന്നു സംഘം കൊടൈക്കനാലില്‍ എത്തിയത്. ജനുവരി ഒന്ന് മുതലാണ് രണ്ട് പേരെയും കാണാതായത്. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈരാറ്റുപേട്ട പൊലീസിനും കൊടൈക്കനാല്‍ പൊലീസിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.