പശു ഇറച്ചി കഴിക്കാന്‍ വിസമ്മതിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

1 min read

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പശു ഇറച്ചി കഴിക്കാന്‍ വിസമ്മതിച്ച ഹിന്ദു യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധാനഗര്‍ സ്വദേശിയായ ചന്ദന്‍ രവിദാസാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശവാസിയായ മിഥുന്‍ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് രവിദാസിന്റെ മൊഴി. പകിനജ മോറിലെ കടയിലേക്ക് പോകുകയായിരുന്നു രവിദാസ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയിലേക്ക് പോകുന്ന വഴി മദ്ധ്യ മിഥുന്‍ ഷെയ്ഖും സംഘവും മദ്യപിക്കുകയായിരുന്നു. രവിദാസിനെ കണ്ട സംഘം അടുത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് മദ്യവും പശു ഇറച്ചിയും കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന് പറഞ്ഞ് രവിദാസ് പോകാനൊരുങ്ങി. എന്നാല്‍ തടഞ്ഞ് നിര്‍ത്തി ഇറച്ചി നല്‍കാന്‍ ശ്രമിക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.