കാര്‍പ്പെറ്റില്‍ തെന്നിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്: കലോത്സവ വേദിയില്‍ ആദ്യ ദിനം സംഘഷത്തില്‍

1 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദ്യ ദിനം സംഘര്‍ഷം. കോല്‍കളി വേദിയിലാണ് സംഘര്‍ഷം ഉണ്ടായത്. വേദിയിലെ മത്സരാര്‍ത്ഥികളും സംഘാടകരും തമ്മിലാണ് തര്‍ക്കമുണ്ടായത്. കോല്‍കലി വേദിയില്‍ വിരിച്ചിരുന്ന കാര്‍പ്പറ്റില്‍ തെന്നി വിദ്യാര്‍ത്ഥി വീണതിനെ തുടര്‍ന്ന് കാര്‍പ്പറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. മത്സരം നടക്കുമ്പോള്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് തറയിലെ വിരിപ്പ് മാറ്റാന്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികല്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരം നിര്‍ത്തിവെച്ചു.

Related posts:

Leave a Reply

Your email address will not be published.