ജമ്മു കാശ്മീര്‍ ഉടന്‍ പോളിങ് ബൂത്തിലേക്ക്
1 min read
ഡല്‍ഹി: ജമ്മു കാശ്മീരിലെ ആദ്യ ഇലക്ഷന് ഈ വര്‍ഷം നടക്കുമെന്ന് സൂചനകള്‍. സുഗമമായി എങ്ങനെ ഇലക്ഷന് നടത്താമെന്നതുമായി ബന്ധപ്പെട്ട് ഭരണകൂടത്തിന്റെയും പ്രാദേശിക നേതാക്കളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ആരാഞ്ഞ് വരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി വരികയാണെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. ഏപ്രിലിലോ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലോ തിരഞ്ഞെടുപ്പ് നടത്താനാണു ശ്രമം. പരമാവധി വോട്ടര്‍മാര്‍ക്കു ബൂത്തുകളില്‍ എത്താനാകുന്ന നല്ല കാലാവസ്ഥ കൂടി പരിഗണിച്ചാകും തീയതി നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ബിജെപി ഒരുങ്ങുകയാണെന്നും നേതാക്കള്‍ അറിയിച്ചു.