ഗുരുവായൂരപ്പന് പുതുവര്‍ഷ സമ്മാനമായി ജസ്നയുടെ 101 ചിത്രങ്ങള്‍
1 min readതൃശ്ശൂര്‍: ഗുരുവായൂരപ്പന് പുതുവര്‍ഷ സമ്മാനമായി 101 ചിത്രങ്ങള്‍ സമര്‍പ്പിച്ച് ജസ്ന. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ജസ്ന സലീം കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ അഷ്ടമി രോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കാറുണ്ട്. ഇത്തവണ 101 ചിത്രങ്ങളുമായാണ് ജസ്ന ഗുരുവായൂരില്‍ എത്തിയത്. ചിത്ര രചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളു. ഒന്നരയടി മുതല്‍ അഞ്ചടി വരെ വലിപ്പമുള്ള 101 ചിത്രങ്ങളാണ് ഇക്കുറി ജസ്ന ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നത്.