കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം , 15 പേര്‍ക്ക് പരിക്ക്

1 min read

വടകര: ദേശീയപാതയില്‍ വടകര പാലോളിപാലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത് . കണ്ണൂരിലേക്ക് പോയ ബസ്സും പാലുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തുമ്പോള്‍ ലോറി ഡ്രൈവര്‍ ലോറിക്കകത്ത് കുടുങ്ങിയ നിലയിലായിരുന്നു.തുടര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ലോറി വെട്ടിപ്പോളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കോഴിക്കോട് – വടകര ദേശീയ പാതയിലെ അപകടം പ്രദേശത്ത് ഏറെ നേരം ഗതാഗത കുരുക്ക് സൃഷ്ടിച്ചു. പൊലീസിന്റെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം വലിയ തോതിലുള്ള ഗതാഗത കുരുക്ക് ഇല്ലാതാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കെഎസ്ആര്‍ടിസ് ബസിലെ യാത്രക്കാരും ഡ്രൈവറുമാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് ആര്‍ ടി സി ബസിന്റെ ഒരു ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.

Related posts:

Leave a Reply

Your email address will not be published.