പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്രനിലപാട് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളി: എംഎസ്എഫ്

1 min read

മലപ്പുറം: പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാടില്‍ മലപ്പുറത്ത് പ്രതിഷേധം ശക്തമാകുന്നു. ലക്ഷകണക്കിന് ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായിരുന്ന സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കിയ നിലാപടില്‍ ഇന്നലെ മലപ്പുറത്തുംം പ്രതിഷേധം. സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കിയ കേന്ദ്ര നിലപാട് വിദ്യാര്‍ത്ഥികളോടുള്ളത് വെല്ലുവിളിയാണെന്ന് എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പന്തം സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ ഷജല്‍ പറഞ്ഞു.

അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ തീരുമാനം മൂലം ലക്ഷ കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയാണ്. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഷജല്‍ ആവശ്യപ്പെട്ടു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടുര്‍, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി എവഹാബ്, ട്രഷറര്‍ പി എ ജവാദ്, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായില്‍, അസൈനാര്‍ നെള്ളിശ്ശേരി, യു.അബ്ദുല്‍ ബാസിത്ത്, ടി.പി.നബീല്‍, അഡ്വ: വി. ഷബീബ് റഹ്മാന്‍, നവാഫ് കള്ളിയത്ത്, ഷിബി മക്കരപറമ്പ്, റാഷിദ് കോക്കൂര്‍, ഫര്‍ഹാന്‍ ബിയ്യം, അഖില്‍ കുമാര്‍ ആനക്കയം, അഡ്വ: ജസീല്‍ പറമ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.