ഇന്ത്യചൈന അതിര്‍ത്തിയിലെ സംഘര്‍ഷം: പാര്‍ലമെന്റില്‍ നാലാം ദിനവും ബഹളം

1 min read

അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ നാലാം ദിനവും ബഹളം. ചര്‍ച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ തടസപ്പെടുത്തി. ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷന്‍ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി. ലോക്‌സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമര്‍ശനം ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമര്‍ശിച്ചു.

ചിലര്‍ ഭീകരതയ്‌ക്കെതിരെ പോരാടുന്നതില്‍ ഇരട്ടതാപ്പ് നയം സ്വീകരിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ തന്ത്രപരമായ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം ഉപാധിയോ തന്ത്രമോ മാത്രമാണെന്ന സമീപനം വളരെക്കാലമായി ചിലര്‍ തുടരുന്നു. തീവ്രവാദം രാഷ്ട്രീയ നിക്ഷേപമായി കരുതിയവര്‍ അത്തരം അബദ്ധധാരണകളെ ഉപയോഗിച്ചു. ഇത് കേവലമായ തെറ്റല്ല, മറിച്ച് അപകടകരമായേക്കാമെന്നും ജയശങ്കര്‍ പറഞ്ഞു. തീവ്രവാദികളെ ബഹിഷ്‌കരിക്കണെന്ന ആവശ്യം തെളിവുകളുടെ പിന്തുണയോടെ സമര്‍പ്പിച്ചിട്ടും കാരണമൊന്നും പറയാതെ തള്ളിയതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഭീകരവാദ വിരുദ്ധ യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇന്ത്യന്‍ നഴ്‌സും മുംബൈ ആക്രമണത്തിന്റെ ഇരയുമായ അഞ്ജലി കുല്‍തെ തന്റെ അനുഭവം പങ്കുവെച്ചു. തീവ്രവാദത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് ‘സീറോ ടോളറന്‍സ്’ നയത്തില്‍ എത്തണമെന്നും ജയശങ്കര്‍ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ആധുനിക സാങ്കേതിക വിദ്യ ഭീകരര്‍ക്ക് ലഭ്യമാകുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.