വിഴിഞ്ഞത്ത് കേസും അറസ്റ്റും വഴി സര്‍ക്കാരാണ് പ്രകോപനമുണ്ടാക്കിയത്; വി ഡി സതീശന്‍
1 min readതിരുവനന്തപുരം;എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ തീരദേശ സമരങ്ങളെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞം സമരവും സംഘര!്ഷസാഹചര്യവും സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തീ രത്തുകാരുടെ പ്രതിഷേധത്തിനു തീവ്രത കൂടും. തീരത്തുനിന്നും മാറ്റി തമാസിക്കപ്പെട്ടവര്‍ സിമന്റ് ഗോഡൗണില്‍ നരക തുല്യമായ ജീവിതം നയിക്കുകയാണ്. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പൂര്‍ണ്ണമായും പുനരധിവസിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് .അത് ഇപ്പോള്‍ പാലിക്കുന്നില്ല.
ആര്‍ച്ച് ബിഷപ്പിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.വര്‍ഗീയ വിഭജനത്തിന് ഇടവരാത്ത വിധം സമരം തീര്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടായിരുന്നു.കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സര്‍ക്കാരാണ്..സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ ആയിരുന്നോ?.കേന്ദ്ര സേന വേണമെന്ന അദാനിയുടെ ഹര്‍ജി വരുമ്പോള്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞത് തെറ്റാണ്.അത് പിന്‍ വലിച്ചിട്ടും ആളിക്കത്തിക്കാന്‍ ശ്രമിച്ചു.ഒരു വിഷയം ഒഴികെ എല്ലാം തീര്‍ന്നു എന്ന് പറയുന്നു. മന്ത്രിമാര്‍ക്ക് ചര്‍ച്ച നടത്താന്‍ മാന്‍ഡേറ്റ് ഉണ്ടോ.ദീര്‍ഘ കാല പുനരധിവാസത്തിനു പദ്ധതി വേണം.അത് സര്‍ക്കാരിന്റെ ഉത്തര വാദിത്തമാണ്. തീര ശോഷണം പഠന സമിതിയില്‍ എന്ത് കൊണ്ട് മത്സ്യ തൊഴിലാളി പ്രതിനിധിയെ ഉള്‍പെടുത്തുന്നില്ല.മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണം.എന്ത് കൊണ്ട് സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു