സുപ്രീം കോടതി കൊവിഷീല്‍ഡിന്റെ ആവശ്യം തള്ളി
1 min readകൊവിഷീല്‍ഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്. ഇരകളായവരെയും കണക്കിലെടുക്കണമെന്ന് കോടതി ചൂണ്ടികാട്ടി. കുത്തിവെപ്പിന് പിന്നാലെ മലയാളി പെണ്‍കുട്ടി മരിച്ചതില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഹര്‍ജി തള്ളിയതോടെ ഇരകളായവര്‍ക്ക് അതാത് ഹൈക്കോടതികളില്‍ കേസുമായി മുന്നോട്ടു പോകാനാകും.