58കാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍

1 min read

58 കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 187 നാണയങ്ങള്‍. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാരാണ് രോഗിയുടെ ശരീരത്തില്‍ നിന്ന് 187 നാണയങ്ങള്‍ കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ മാനസിക വൈകല്യമുള്ള അദ്ദേഹം കഴിഞ്ഞ 23 മാസമായി നാണയങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഛര്‍ദ്ദിയും വയറിലെ അസ്വസ്ഥതയും പരാതിപ്പെട്ടാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ ഈശ്വര്‍ കലബുര്‍ഗി പറഞ്ഞു. രോഗി ആകെ 187 നാണയങ്ങള്‍ വിഴുങ്ങി.

58 കാരന്‍ ധ്യാമപ്പയുടെ ആമാശയത്തില്‍ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങള്‍ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടര്‍മാരോട് പറഞ്ഞു. വയറുവേദനയെത്തുടര്‍ന്നാണ് ധ്യാമപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എസ് നിജലിംഗപ്പ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഈശ്വര്‍ കല്‍ബുര്‍ഗി, സര്‍ജറി വിഭാഗത്തിലെ ഡോ പ്രകാശ് കട്ടിമണി, അനസ്‌തേഷ്യ വിദഗ്ധരായ ഡോ അര്‍ച്ചന, ഡോ രൂപാല്‍ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

അഞ്ച് രൂപയുടെ അമ്പത്തിയാറ് നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടര്‍ന്നാണ് ധ്യാമപ്പയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ എക്‌സ് റേ പരിശോധനയിലും എന്‍ഡോസ്‌കോപി പരിശോധനയിലും ധ്യാമപ്പയുടെ വയറ്റില്‍ നാണയ തുട്ടുകള്‍ കണ്ടെത്തിയതെന്ന് എഎന്‍ഐ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.