ഇന്ത്യന്‍ സൈന്യത്തിലെ 108 വനിത സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം
1 min readഡല്‍ഹി. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന 108 വനിത സൈനിക ഉദ്യോഗസ്ഥരുടെ പദവി ഉയര്‍ത്തുന്നു. ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണല്‍ പദവിയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരുടെ പദവി ഉയര്‍ത്തുന്നത്. അതിനായി പ്രത്യേക സെലക്ഷന്‍ ബോര്‍ഡ് നടത്തുന്നതിനായി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
244 വനിത ഉദ്യോഗസ്ഥരെയാണ് സ്ഥാനക്കയറ്റം നല്‍കുന്നതിന്റെ ഭാഗമായി പരിഗണിക്കുന്നത്. ഇതിനായി 108 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1992 മുതല്‍ 2006 വരെയുള്ള ബാച്ചുകളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. എഞ്ചീനിയേഴ്‌സ്, സിഗ്‌നല്‍സ് തുടങ്ങി നിരവധി സേനാ വകുപ്പുകളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനക്കയറ്റം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളിലായി ജനുവരി അവസാനത്തോടെ നിയമിക്കപ്പെടും.
നേരത്തെ പുരുഷ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് ലഭിക്കുന്ന അതേ അവസരങ്ങള്‍ ലഭിക്കുന്നതിനായി വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ ആര്‍മി പെര്‍മനന്റ് കമ്മീഷന്‍ (പിസി) നടപ്പാക്കിയിരുന്നു. ഇത്തരത്തില്‍ പി.സി ലഭിച്ച വനിതാ ഉദ്യോഗസ്ഥര്‍ നിലവില്‍ പ്രത്യേക പരിശീലനം നേടുകയാണ്. ജൂനിയര്‍ ബാച്ച് പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ വര്‍ക്ക് പി.സി നല്‍കുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.