ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(97) അന്തരിച്ചു.

1 min read

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍(97) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു.കണ്ണൂര്‍ ജില്ലയിലെ നാറാത്ത് സ്വദേശിയായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, പന്ത്രണ്ടാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ. നായനാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും എകെജിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു.
1962ല്‍ ബര്‍ലിനില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങളുടെ ലേഖകനായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. 1965 മുതല്‍ 82 വരെ ‘ബ്ലിറ്റ്‌സിന്റെ’ യൂറോപ്യന്‍ ലേഖകന്‍. സിഐഎയെക്കുറിച്ച് ‘ഡെവിള്‍ ഇന്‍ ഹിസ് ഡാര്‍ട്ട്’ എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്തകം രചിച്ചു. 2005ല്‍ സിപിഎം പുറത്താക്കിയെങ്കിലും 2015ല്‍ തിരിച്ചെടുത്തു

Related posts:

Leave a Reply

Your email address will not be published.