കേന്ദ്രം തെറിപ്പിച്ച ആര്യയെ പിണറായി സ്വീകരിക്കുമോ? |bk aarya kseb electricity regulatory commission
1 min readകേന്ദ്രം തെറിപ്പിച്ച ആര്യയെ
പിണറായി സ്വീകരിക്കുമോ? #bk #aarya #kseb #electricity #regulatory #commission ഇടത് സര്‍ക്കാരുമായി ഒത്തുകളിച്ചതിന്റെ പേരില്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചെയർമാന്‍ സ്ഥാനം പോയ ബി.കെ. ആര്യ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാനായി തിരിച്ചെത്തുമോ? വൈദ്യുതി റഗുലേറ്ററി കമ്മിഷനിലെ ടെക്നിക്കൽ അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി ഒത്തുകളിച്ചു എന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചെയർമാന്‍ സ്ഥാനം ആര്യയ്ക്ക് നഷ്ടമായത്.
അതുകൊണ്ട് തന്നെ ആര്യയെ സംരക്ഷിക്കേണ്ട ധാര്‍മ്മിക ബാധ്യത സംസ്ഥാന സര്‍ക്കാരിനുള്ളതിനാല്‍ ആര്യ കമ്മിഷന്‍ ചെയര്‍മാനാകുവാനുള്ള സാധ്യതകള്‍ അധികമാണ്. ആര്യയ്ക്കം ഈ രീതിയില്‍ ഉള്ള താത്പര്യം ഉള്ളതായാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചന. നിയമിതനായാല്‍ അറുപത്തിയഞ്ചു വയസുവരെ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിരമിച്ചാലും അഞ്ച് വര്‍ഷം കേരള ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പോസ്റ്റില്‍ രണ്ടര ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങി ആര്യയക്ക് തുടരാന്‍ കഴിയും.