ബി.ജെ.പി സ്ഥാപനദിനം: കേരളത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും
1 min readതിരുവനന്തപുരം: ഏപ്രില്‍ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായ സേവന പരിപാടികള്‍ നടത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ന്യൂഡല്‍ഹിയിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 9.15ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തും. ജില്ലാ, മണ്ഡലം ഓഫീസുകളില്‍ അതേ സമയത്ത് തന്നെ പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തും. രാവിലെ 9.45 മുതല്‍ 10.45 വരെ എല്ലാ ഓഫീസുകളിലും പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കും.
11 മണിക്ക് അഖിലേന്ത്യ പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റ് വരെയുള്ളവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ആരംഭം കുറിച്ചു കൊണ്ട് ചുമര് എഴുതും. ഉച്ച കഴിഞ്ഞ് ബൂത്ത് തലത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.