എഴുപത്തി രണ്ട് ഹെയര്‍പ്പിന്‍ ബണ്ടുകളെ ചുറ്റിപ്പടര്‍ന്ന് കൊല്ലിമലൈ യാത്ര
1 min readഹരിത നന്ദിനി
കൊല്ലിമല അല്ലെങ്കില്‍ മരണത്തിന്റെ പര്‍വ്വതത്തിലേക്ക് ഒരു യാത്ര. തമിഴ്നാട്ടില്‍ സേലത്തിനടുത്ത് നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വത നിരയാണ് കൊല്ലി മലൈകുന്നുകള് അല്ലെങ്കില്‍ കൊല്ലിമല. പ്രകൃതിയുടെ സൗന്ദര്യത്തില്‍ ഒരു കോട്ടവും തട്ടാതെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ ഇവിടെക്ക് വരാം. വാണിജ്യ ടൂറിസം ഒട്ടും തന്നെ കൈ കടത്തിയിട്ടില്ലാത്തതിനാല് പ്രകൃതി സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
യുവാക്കള്‍ക്കും ഹേര്പ്പിന് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് കൊല്ലിമല. ടൂറിസം കൈകടത്താത്തതുകൊണ്ട് തന്നെ കൊല്ലിമലക്ക് അധികം പ്രചാരം ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 1200 ആടി ഉയരത്തിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങളും വിവിധയിനത്തിലുള്ള ചെടികളും സമര്‍ദ്ധമായി വളരുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഹിന്ദു മതവിശ്വാസത്തിന് പേര് കേട്ട ഇടമാണ് കൊല്ലിമല.
അരപാലേശ്വര ക്ഷേത്രം, ഹോര്‍ട്ടികള്‍ച്ചര്‍ ഫാം, ഹെര്‍ബല്‍ ഫാം, അഗയ ഗംഗൈ വെള്ളച്ചാട്ടം, ബോട്ട് ഹൗസ്, പേര്യസ്വാമി ക്ഷേത്രം, എട്ടുകൈ അമ്മന്‍ ക്ഷേത്രം, പൈനാപ്പിള്‍ ഫാമുകള്‍, വ്യൂ പോയിന്റ്, ടെലിസ്കോപ്പ് ഹൗസ് എന്നിവ താല്‍പ്പര്യമുള്ള വിനോദസഞ്ചാരികള്‍ക്കായി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്. ആറ്റുകല്ക്കിളങ്ങ് പായസവും അസംസ്കൃതവുമാണ് ഈ കുന്നുകളില്‍ വിറ്റിരുന്നത്. മുട്ടുവേദനയ്ക്കുള്ള നല്ലൊരു മരുന്നാണിത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് ഇവിടെ വാല്‍വില്‍ ഒരി ഉത്സവം സംഘടിപ്പിക്കുന്നത്.
ജനവാസമുള്ള പ്രദേശമായതുകൊണ്ടുതന്നെ ഇവിടെക്ക് പുലര്‍ച്ചെ 5മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ ബസ്സ് ലഭ്യമാണ്. ഇനി കൊല്ലി മലയില്‍ അതി പ്രശസ്തവും പുരാതനവുമായ ഒരു മാര്‍ക്കറ്റുണ്ട്. കൊല്ലിമലയില്തന്നെ കൃഷി ചെയ്യുന്ന പഴം പച്ചക്കറി വിഭവങ്ങളാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. കൊല്ലിമലയില്‍ വരുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശ്ശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഈ മാര്‍ക്കറ്റ്.
കാലാവസ്ഥ അടിസ്ഥാനത്തില്‍ വര്‍ഷം മുഴുവനും തണുത്തകാലാവസ്ഥയായതിനാല് സന്ദര്‍ശകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ മണ്‍സൂണ്‍കാലത്ത് മഴ ശക്തിപ്പെടുന്നതനുസരിച്ച് മലയുടെ ആദ്യത്തെ ഹെതയര്പ്പിന് സ്ഥലത്ത് നിരോധനം ഏര്‍പ്പെടുത്താറുണ്ട് അതിന്റെ പ്രധാന കാരണം ഇവിടെക്കുള്ള വഴിയില്‍ ഹെയര്‍പ്പിന്‍ ബണ്ഡുകളായതിനാല് മണ്ണിടിച്ചക്കും ഉരുള്‍പൊട്ടലിനും സാധ്യതകളെറെയാണ്.
കൊല്ലിമലയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ആഗായഗംഗ വെള്ളച്ചാട്ടമാണ്. മഴക്കാലത്തും വേനലിലും നല്ലരീതിയില്‍ വെള്ളച്ചാട്ടത്തില്‍ വെള്ളമുണ്ടാകുമെങ്കിലും കൊടും വേനലുകളില്‍ വെള്ളച്ചാട്ടം വറ്റിവരണ്ടു കിടക്കാറുമുണ്ട്. ഇവിടുത്തുകാരും സഞ്ചാരികളും ആഗായഗംഗയെ പവിത്രമായി കണക്കാക്കപ്പെടുന്നുണ്ട്. കൊല്ലിമലയുടെ സംരക്ഷകന്‍ കൂടിയായ അരപ്പലീശ്വരന്‍ ക്ഷേത്രത്തിന് സമീപത്തായാണ് ആഗായ ഗംഗയുടെ സ്ഥാനം. ആഗായഗംഗയുടെ പ്രധാന ആകര്‍ഷണം വെള്ളച്ചാട്ടത്തിലേക്കെത്താന്‍ ഏകദേശം 1300 പടവുകളുണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടം അപകടകാരിയാണ്.
അരപ്പലീശ്വരം ക്ഷേത്ം ചോളകാലത്ത് നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ കൊല്ലിമലയുടെ രക്ഷകനായ ദപരമശിവനാണ് ഇവിടെ കുടികൊള്ളുന്നത് എന്നൊരു വിശ്വാസവും ഉണ്ട്. ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ചോളരാജാക്കന്മാരുടെ സംഭാവനകളെല്ലാം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട് എന്നതാണ്.
ക്ഷേത്രം പണിയുന്നതിനായി നിലം ഉഴുതുമറിച്ചപ്പോള്‍ ഭൂമിയില്‍ പതിഞ്ഞ ഒന്നില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങിയെന്നാണ് ഇവിടെയുള്ള ഐതിഹ്യം. കുഴിയെടുത്തപ്പോള്‍ അവര്‍ ഒരു ശിവലിംഗം കണ്ടെത്തി . ഈ ശിവലിംഗം ഇന്നും ക്ഷേത്രത്തില്‍ കാണാം. ശിവന്റെ വാഹനമായ നന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രതിമയും ഇവിടെ കാണാം.
കൊല്ലിമലയിലെ മറ്റൊരു പ്രധാന ആകര്‍ഷണം സിദ്ധാര് ഗുഹയാണ്. ഋഷിമാര്‍ ഇവിടെ വസിക്കുകയും വിവിധ ഔഷധസസ്യങ്ങള്‍ വളര്‍ത്തുകയും പ്രത്യേക രോഗശാന്തി സമ്പ്രദായങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഈ ഔഷധസസ്യങ്ങള്‍ ഇപ്പോഴും ഗുഹകള്‍ക്ക് ചുറ്റും കാണാം. ഗുഹകളിലേക്കുള്ള വഴിയില്‍, ഈ പ്രദേശത്തെ പ്രശസ്തമായ അഗയ ഗംഗൈ വെള്ളച്ചാട്ടവും കാണാം.
തമിഴ്നാട് മെഡിക്കല്‍ പ്ലാന്റ് ഫാംസ് ആന്‍ഡ് ഹെര്‍ബല്‍ മെഡിസിന് കോര്പ്പറേഷന് ലിമിറ്റഡ് (TAMPCOL) തമിഴ്നാട്ടിലെ നാമക്കലില്‍ ടാംപ്കോള് മെഡിസിനല്‍ ഫാം സ്ഥാപിച്ചു. കൊല്ലിമലക്ക് ഇടയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്, രോഗശാന്തിക്കായി ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളുടെ ആവാസ കേന്ദ്രമായ മനോഹരമായ ഒരു ഫാം ഉണ്ട്.
1983ല്‍, ഔഷധ സസ്യങ്ങളും ആയുര്‍വേദ മരുന്നുകളും മറ്റ് യുനാനി അല്ലെങ്കില്‍ സിദ്ധ സമ്പ്രദായങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അന്നത്തെ തമിഴ്നാട് സര്‍ക്കാര്‍ നിരീക്ഷിച്ചു. ഫാം എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി തുറന്നിരിക്കും. ആരോഗ്യത്തിനും രോഗശാന്തിക്കുമായി TAMPCOL നിര്‍മ്മിച്ച ചില ഉല്‍പ്പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരു ഓണ്‍സൈറ്റ് സ്റ്റോറും ഇവിടെ ഉണ്ട്.
സേലം റെയിൽവേ സ്റ്റേഷൻ അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ്, അതിന് പുറത്ത് കൊല്ലി മലനിരകളിലേക്ക് നേരിട്ട് ബസുകൾ ലഭ്യമാണ്.
വളപ്പൂരില് സ്ഥിതി ചെയ്യുന്ന എട്ടുകൈ അമ്മന്‍ ക്ഷേത്രം
മസില്ല വെള്ളച്ചാട്ടവും നമ്മ വെള്ളച്ചാട്ടവും
സേലൂര്‍ വ്യൂപോയിന്റ്, ബിന്നം വ്യൂപോയിന്റ്, സിരുമല വ്യൂപോയിന്റ്, സീക്കുപാറൈ വ്യൂപോയിന്റ് തുടങ്ങി നിരവധി വ്യൂപോയിന്റുകള്‍ കാണാനാകും
ബോഗര്‍ ഗുഹയും കായനവന്ധു ഗുഹയും കാണാം
ആകര്‍ഷകമായ ഏറുമാടങ്ങളില്‍ താമസവും ആകാം.