അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
1 min readതിരുവനന്തപുരം അടഞ്ഞുകിടക്കുന്ന വീടിന് അധിക നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന ബഡ്ജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ചത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.പ്രവാസികളെ പിഴിഞ്ഞല്ല ഖജനാവ് നിറയ്‌ക്കേണ്ടത് എന്നും
ഇടതുസര്‍ക്കാരിന് വൈകിയായാലും വിവേകം വന്നത് നല്ല കാര്യമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പ്രവാസിയുടെ പോക്കറ്റടിക്കുകയല്ല, തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള നയവും നിലപാടുമാണ് കേരള സര്‍ക്കാരിന് ഉണ്ടാകേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ തുടരുന്ന
ധൂര്‍ത്തും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണം. പ്രവാസി പ്രതിഷേധം വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.