ആരിഫ് ഖാന്‍  ഇല്ലാതായികാണാന്‍ കമ്മി പത്രാധിപരുടെ മോഹം

1 min read

 ആരിഫ് മുഹമ്മദ് ഖാനെ വകവരുത്തുമോ? സംശയം ദേശാഭിമാനി എഡിറ്റര്‍ക്ക് തന്നെ

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ സി.പി.എമ്മിന്റെ കണ്ണിലെ കരടായിമാറിക്കഴിഞ്ഞു. കേരളത്തിലെ സി.പി.എം എന്നു എടുത്തുപറഞ്ഞത് വേറെയിടത്തൊന്നും ഇതില്ലാത്തതുകൊണ്ടാണേ. എന്തിനാണ് ആരിഫ് മുഹമ്മദ് ഖാനെ തടയുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ല.

പക്ഷേ അദ്ദേഹത്തെ ശരിയാക്കുമെന്ന മട്ടിലാണ് ഇവരുടെ വാശി. ദേശാഭിമാനി എഡിറ്റര്‍ക്ക് ഉപശാലകളില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണോ എന്നറിയില്ല. അവര്‍ക്ക് എന്തോ സംശയം മണക്കുന്നത്രെ. അതോ ദേശാഭിമാനി എഡിറ്ററുടെ വ്യക്തിപരമായ സംശയമാണോ എന്നറിയില്ല. വെറുതെ സ്വപനം കണ്ടതൊന്നും ആരും ഫെയ്‌സ് ബുക്കിലെഴുതാറില്ല. ദേശാഭിമാനിയിലെ മുതിര്‍ന്ന ന്യൂസ് എഡിറ്റര്‍മാരിലൊരാളായ കെ.ആര്‍ അജയനാണ് ഗവര്‍ണര്‍ ്ആരിഫ് മൂഹമ്മദ് ഖാന്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവയ്ക്കുന്നത്.

 എന്തിനാണ് ആരിഫ് മുഹമ്മദ് ഖാനോട് സഖാക്കള്‍ ഇത്ര വിരോധം. അവരുടെ അഴിമതിക്കഥകളും പിന്‍വാതില്‍ നിയമനംകാര്യവും ഒക്കെ അങ്ങേര്‍ എടുത്തുപുറത്തിട്ടു. സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസാക്കാന്‍ സമ്മതിച്ചില്ല. കണ്ണൂര്‍ സ്റ്റൈലില്‍ എതിരാളികളെ ശരിയാക്കാന്‍ പിണറായി തുനിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ ശൗര്യം കാണിച്ചുകൊടുത്തു.  തന്നെ കാറനിടിച്ച എസ്.എഫ്.ഐക്കാരെ പിണറായിയുടെ പോലീസിനെക്കൊണ്ടുതന്നെ കേസെടുപ്പിച്ച് അകത്താക്കി. ഒരിക്കല്‍ ഗവര്‍ണറെ കണ്ണൂര് സര്‍വകലാശാലയുടെ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയാണ് അക്രമിക്കാന്‍ ശ്രമിച്ചത്. അതിന് നേതൃത്വം നല്‍കിയത് വേറെ ആരുമായിരുന്നില്ല. സഖാവ് ഇര്‍ഫാന്‍ ഹബിബ് തന്നെ. ദേശീയ ചരിത്ര  ഗവേഷണ കൗണ്‍സില്‍ സെക്രട്ടറിയായ തന്നെ ശരിയാക്കാന്‍ ഇര്‍ഫാന്‍ ആളെ വിട്ടതും ഭീഷണിപ്പെടുത്തിയതുമൊക്കെ ഇര്‍ഫാനാിയരുന്ന വെന്ന കാര്യം  മലയാളിയായ ചരിത്രകാരന്‍  ഡോ.എം.ജി.എസ് നാരായണന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ ഗവര്‍ണര്‍  സംസാരിക്കുമ്പോള്‍ വേദിയില്‍ നിന്നെഴുന്നേറ്റ് പോയി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിൡക്കാന്‍ ആളെക്കൂട്ടിക്കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായിയുടെ  പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷ് തന്നെയായിരുന്നു. അന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂളിയില്ല. അന്ന്  ആ ഗൂഡാലോചനയ്ക്ക് മുന്നില്‍ നിന്നത് ഇര്‍ഫാന്റെ ശിഷ്യനായ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനായിരുന്നു. അയാളെ പിന്നീട് കോടതി തൂക്കിലെടുത്ത് വലിച്ചെറിഞ്ഞുവെന്ന്ത വേറെ കാര്യം.

 ഓരോരുത്തര്‍ക്കും ഓരോ പ്ലാന്‍ ആണ് സി.പി.എം തയ്യാറാക്കി വച്ചിരിക്കുന്നത്. പക്ഷേ പണ്ടേ
പോലെ അത്ര എറിക്കുന്നില്ല എന്നുമാത്രം. കണ്ണൂരില്‍ സി.പി.എം ആക്രമണത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും സി.പി.എം വിട്ടുവന്നവരായിരുന്നു.  തങ്ങളുടെ പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെയാണ് സി.പി.എം 51 തവണ വെട്ടിവെട്ടി കൊലപ്പെടുത്തിയത്.

ഏതായാലും  ആരിഫ്മുഹമ്മദ് ഖാന്‍ കൊല്ലപ്പെടണമെന്നു തന്നെയാണ് കമ്മികളുടെ  ആഗ്രഹം എന്നു തോന്നുന്നു. മറ്റൊരുവഴിയിലും അങ്ങേരെ തോല്പിക്കാന്‍ കഴിയില്ലല്ലോ. സംഘി ബാധിച്ച കേന്ദ്രസേനാംഗം  എന്നൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. കേന്ദ്രസേനകളാംഗങ്ങളുടെ രാഷ്ട്രീയ ചായവിനെക്കുറിച്ച്  ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. എന്നാല്‍ കേരള പോലീസില്‍ മുസ്ലിം തീവ്രവാദികളുടെയും സി.പി.എമ്മിന്റെയും സെല്ലുകള്‍  പ്രവര്‍ത്തിക്കുന്നു എന്നു അങ്ങാടിപ്പാട്ടാണ്. പോലീസുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നെരിക്കേ പാര്‍ട്ടി അംഗത്വം ഉള്ളവരും ലെവി കൊടുക്കുന്നവരുമൊക്കെ പോലീസിലുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്. സംഘി ബാധിച്ച കേന്ദ്രസേന എന്നുപറയുന്നതിനേക്കാള്‍ മനോഹരം കമ്മി ബാധിച്ച കേരളപോലീസ് എന്നു പറയുന്നതായിരിക്കില്ലേ സഖാവേ.

 പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ചതെങ്കില്‍  അദ്ദേഹത്തിന് ഒരു കല്ലേറ് പോലും ഏല്‍ക്കാതെ സംരക്ഷിക്കാനും മോദിക്കറിയാം. അത് സഖാക്കള്‍ക്കും അറിയാം. വെറുതെ മനക്കോട്ട കെട്ടണ്ട. ആ പണിക്കൊന്നും നില്‍ക്കാതിരിക്കുന്നതാണ് നല്ലത്.

Related posts:

Leave a Reply

Your email address will not be published.