കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥാകാരനാര്?
1 min readകണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തിനെ കണ്ട അമ്പരപ്പില്‍ പ്രേക്ഷകര്‍
മലയാള സിനിമാ പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും പരിചിതനാണ് നടന്‍ റോണി ഡേവിഡ് രാജ്. ഹെലന്‍, 2018, ആനന്ദം തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് അദ്ദേഹം. റോബി ഒരു ഡോക്ടര്‍ കൂടിയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡില്‍ തിരക്കഥ തയ്യാറാക്കിയത് റോബിയാണ്. ഷാഫിയോടൊപ്പം ചേര്‍ന്നാണ് അദ്ദേഹം കണ്ണൂര്‍ സ്‌ക്വാഡിന് കഥയും തിരക്കഥയും തയ്യാറാക്കിയത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനേതാക്കളെ മാത്രമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിക്കാന്‍ മറക്കുന്നില്ല പ്രേക്ഷകര്‍. കെട്ടുറപ്പുള്ള തിരക്കഥയാണ് ഒരു സിനിമയുടെ വിജയം. നല്ല അഭിപ്രായമാണ് കണ്ണൂര്‍ സ്‌ക്വാഡിലെ തിരക്കഥയ്ക്ക് ലഭിച്ചത്. അതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്ത് ആരെന്ന അന്വേഷണത്തിലായി ആരാധകര്‍. ആളെക്കണ്ട് അവര്‍ അമ്പരന്നു. ഇതുവരെ അവര്‍ക്കു മുന്നില്‍ നടനായിയിരുന്നു റോണി. അദ്ദേഹം മികച്ചൊരു കഥാകാരന്‍ കൂടിയാണെന്ന വിവരം പലരിലും കൗതുകമുളവാക്കി.
തിരക്കഥാകൃത്ത് മാത്രമല്ല, കണ്ണൂര്‍ സ്‌ക്വാഡിലെ അഭിനേതാവ് കൂടിയാണ് റോണി. കേസന്വേഷണത്തിനു പുറപ്പെടുന്ന നാലംഗ സ്‌ക്വാഡില്‍ ഒരംഗമാണ് അദ്ദേഹം. ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് റോണിയുടെ സഹോദരനാണ്.