സൂര്യ ജ്യോതിക വേര്‍പിരിയുമോ?

1 min read

മുംബൈയിലേക്ക് മാറിയത് പിരിയാനോ?

പ്രണയിച്ച് വിവാഹിതരാകുക എന്നത് നിശ്പ്രയാസമായ കാര്യമാണ്. പക്ഷെ ആ പ്രണയം മരണം വരെ അതേ ഭംഗിയോടെ നിലനിര്‍ത്തികൊണ്ടുപോവുക എന്നത് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ സാധിക്കൂ. വിവാഹശേഷവും എങ്ങനെ തീവ്രമായി പങ്കാളിയെ പ്രണയിക്കണമെന്ന് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തരികയാണ് തെന്നിന്ത്യയിലെ സ്റ്റാര്‍ കപ്പിളെന്ന് വിശേഷിപ്പിക്കാവുന്ന സൂര്യയും ജ്യോതികയും.

ഇങ്ങനെയൊക്കെ ഇത്രയും വര്‍ഷം മടുപ്പ് കൂടാതെ സ്‌നേഹിക്കാന്‍ പറ്റുമോയെന്ന സംശയമാണ് ജ്യോതികസൂര്യ ദാമ്പത്യ ജീവിതം കാണുമ്പോള്‍ പലര്‍ക്കും തോന്നാറുള്ളത്. ഒരുമിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയതോടെ ഇരുവരും പ്രണയത്തിലാവുന്നു. വീട്ടുകാര്‍ ആദ്യം വിവാഹത്തിന് സമ്മതം മൂളാന്‍ മടിച്ചു. അതോടെ ഇരുവരും കുടുംബാംഗങ്ങളുടെ സമ്മതത്തിനായി കാത്തിരിപ്പ് തുടങ്ങി.

അവസാനം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ സ്വപ്നം പോലൊരു വിവാഹം നടന്നു. പൊതുവേദികളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ച് എത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിമിഷങ്ങളായി അവ മാറാറുണ്ട്. താരങ്ങള്‍ക്കിടയിലെ സ്‌നേഹവും ബഹുമാനവുമൊക്കെ പലര്‍ക്കും പ്രചോദനവും മാതൃകയുമൊക്കെയാണ്. ഇന്ന് രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും പക്ഷെ പരസ്പരമുള്ള പ്രണയത്തിന് ഒരു കടുകിട വ്യത്യാസം വന്നിട്ടില്ല.
താരജോഡികളെ സോഷ്യല്‍മീഡിയയില്‍ നിരന്തരം ഫോളോ ചെയ്യുന്നവര്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഗോസിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സൂര്യയുടേയും ജ്യോതികയുടേയും ദാമ്പത്യ ജീവിതത്തില്‍ ചില വിള്ളലുകള്‍ വീണതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റിയതായിരുന്നു ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം. ആരാധകര്‍ക്ക് കനത്ത നിരാശയും ഞെട്ടലുമൊക്കെ നല്‍കിയ റിപ്പോര്‍ട്ടുകളായിരുന്നു ഇതെല്ലാം. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ജ്യോതിക തന്നെ എത്തിയിരിക്കുകയാണ്. താന്‍ എന്തുകൊണ്ടാണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക.

തന്റെ ജോലിയുടെ ആവശ്യങ്ങളും മക്കളുടെ വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് താമസം മാറ്റിയതെന്നാണ് ജ്യോതിക പറയുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി 2015 ലാണ് തിരികെ വരുന്നത്. താരം അഭിനയത്തിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണത്തിലും സജീവമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിറ സാന്നിധ്യമായി തുടരുന്നതിനിടെ ഇപ്പോഴിതാ ഹിന്ദിയിലും സജീവമായി മാറാന്‍ ഒരുങ്ങുകയാണ് ജ്യോതിക.

ഹിന്ദിയില്‍ ഷെയ്ത്താന്‍, ശ്രീ, ഡബ്ബ കാര്‍ട്ടല്‍ തുടങ്ങിയ സിനിമകളാണ് ജ്യോതികയുടേതായി ഒരുങ്ങുന്നത്. ഈ തിരക്കുകള്‍ മൂലമാണ് ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാജ പ്രചരണത്തെ കുറിച്ച് ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജ്യോതികയുടെ പ്രതികരണം. മക്കളും ഇപ്പോള്‍ പഠിക്കുന്നത് മുംബൈയിലാണ്. തന്റേയും മക്കളുടേയും സന്തോഷമാണ് സൂര്യയ്ക്ക് എന്നും പ്രഥമ പരിഗണനയെന്നും ജ്യോതിക പറയുന്നുണ്ട്.

കാതല്‍ ആണ് ജ്യോതികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. ജ്യോതികയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

Leave a Reply

Your email address will not be published.