വരവറിയിച്ച് ‘ലാല്‍ സലാം’, ‘സൈറണ്‍’ ടീസേഴ്‌സ്
1 min read
പൊലീസ് വേഷത്തില്‍ കീര്‍ത്തിയും മൊയ്തീന്‍ ഭായ് ആയി രജനികാന്തും.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം സിനിമയുടെ ടീസര്‍ എത്തി. 2015ല്‍ പുറത്തിറങ്ങിയ വൈ രാദാ വൈ എന്ന സിനിമയ്ക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലാല്‍ സലാം.
വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ലാല്‍ സലാം ചിത്രത്തിലാണ് രജനികാന്ത് മൊയ്തീന്‍ ഭായ് എന്ന അതിഥി വേഷത്തില്‍ എത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം ആന്റണി ഭാഗ്യരാജ് സംവിധാനത്തില്‍ ജയം രവി കീര്‍ത്തി സുരേഷ് പ്രധാന വേഷങ്ങളിലെത്തുന്ന സൈറണ്‍ സിനിമയുടെ ടീസറും വരവറിയിച്ചു. അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലെത്തുന്ന സൈറണ്‍ സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷെത്തുക. സമുദ്രക്കനി, യോഗി ബാബു എന്നിവരും സൈറണില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.