കൊഹ്ലി . കൊഹ്ലി
1 min readവിരാട രൂപം കാണിച്ച് വിരാട് കൊഹ്ലി
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി തികച്ച വിരാട് കോലി ഇന്ത്യയുടെ അഭിമാനമായി. മുംബയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കോലി ചരിത്രം കുറിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വേദിയിലുണ്ടായിരുന്നു. 49 സെഞ്ചുറികളാണ് സച്ചിൻ നേടിയിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ മുഖമാണ് കോലി. ആക്രമണോത്സുകതയുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായ ഇന്ത്യൻ ടീം. 35 കാരനായ കോലി 291 ഇന്നിംഗ്സുകളിൽ നിന്നാണ് 50 സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റിൽ 29 ഉം ട്വന്റി ട്വന്റിയിരു ഒന്നും സെഞ്ചുറികളാണ് കോലി നേടിയത്. 20/ 20 യിൽ 37 അർദ്ധസെഞ്ചുറിയും കോലി യുടെ വകയായി ഉണ്ട്
16 -ാമത്തെ വയസ്സിൽ അച്ഛൻ മരിച്ചതിന്റെ അടുത്ത ദിവസം ഗ്രൗണ്ടിൽ തിരിച്ചെത്തി സ്വന്തം ടീമിനെ തോൽവിയിൽ നിന്നു രക്ഷിച്ച നേട്ടവും കോലിയ്ക്കുണ്ട്. ഒമ്പതു വർഷം മുമ്പ് എം.എസ് ധോണി ക്യാപ്റ്റൻ പദവി ഒഴിഞ്ഞതു മുതൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു കോലി. 2-3 വർഷത്തെ മങ്ങലിന് ശേഷമാണ് കോലി തിരിച്ചു വരുന്നത്.
ഡൽഹി ക്രിക്കറ്റ് അക്കാദമിയിൽ 10 വയസു മുതൽ പരിശീലനം തുടങ്ങി
അണ്ടർ 19 ലോകകപ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു
ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി വേഗമേറിയ സെഞ്ചുറി നേടി. കേവലം 52 ബോളുകളിൽ നിന്നാണ 106 റണ്‍സ് നേടിയത്. പാക്കിസ്ഥാനെതിരെ ഇന്ത്യ കാരന്റെ ഉയർന്ന സ്കോറും കോലിയുടെ പേരിലാണ് – 183 റൺസ്