മന്ത്രിമാര്‍ക്ക് ഇനി ഒരു കോടി രൂപയുടെ ലക്ഷ്വറി ബസും
1 min read
ലോകസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായുള്ള ഇടത് മുന്നണി സര്‍ക്കാരിലെ മന്ത്രിമാരുടെ ക്യാമ്പയിനായ നവകേരള സദസ്സിന് വേണ്ടി ഒരു കോടിയുടെ ലക്ഷ്വറി ബസ്സും. ട്രഷറി നിയന്ത്രണം മറികടന്നാണ് ആഡംബര ബസ്സിനായി ഒരു കോടി അഞ്ചുലക്ഷം അനുവദിച്ചത്. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബെന്‍സ് കമ്പനി ബസ്സാണിത്. നവംബര്‍ 18 മുതല്‍ 24വരെയാണ് നവകേരള സദസ്സ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ 27 കോടി ചെലവിട്ട് കേരളീയം നടത്തിയത് വിവാദമായിരുന്നു. ഇപ്പോള്‍ നവകേരള സദസ്സിനായി പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ആഡംബര ബസ്സ് വാങ്ങാന്‍ തീരുമാനിക്കുന്നതും.