കിവീസിനെതിരെ ഷെമിയുടെ സംഹാരതാണ്ഡവം

1 min read

വാങ്കഡെയിൽ കണ്ടത് ഷെമിയുടെ സംഹാരതാണ്ഡവം. ന്യൂസിലന്റിനെതിരായ മത്സരത്തിൽ പത്തിൽ എാഴു വിക്കറ്റും നേടി എതിരാളികളെ അടിച്ചൊതുക്കി ഷമി. എാകദിനത്തിൽ മറ്റൊരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാനാകാത്ത നേട്ടം.  2023ലെ ലോകകപ്പിൽ, ആറ് മത്സരങ്ങളിൽ നിന്നായി 23 വിക്കറ്റുകൾ നേടി മെഡൽ വേട്ടയിലും ഷെമി ഒന്നാമനായി. ഇപ്പോൾ എാഴ് വിക്കറ്റ് നേട്ടത്തിൽ നിൽക്കുന്ന ഷെമി, ഒരു തവണ 4 വിക്കറ്റും രണ്ട് തവണ 5 വിക്കറ്റും കരസ്ഥമാക്കിയിരുന്നു. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ മാത്രമാണ് ഷെമിക്ക് വിക്കറ്റ് നേടാനാകാത്തത്.
ഓസ്‌ട്രേലിയൻ ടീമംഗങ്ങളായ ഗ്ലെൻ മാഗ്ഗ്രാ, ആൻഡിബിക്കേൽ, ന്യൂസിലൻഡ് താരം ടിം സൗത്തി, വെസ്റ്റിൻഡീസ് താരം വിൻസ്റ്റൻ ഡേവിഡ് എന്നിവരാണ് മുൻപ് ലോക കപ്പ് മത്സരത്തിൽ 7 വിക്കറ്റുകൾ നേടിയത്.

Related posts:

Leave a Reply

Your email address will not be published.