കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡറിന് ആക്രമണം; മുളക് പൊടിയിറിഞ്ഞ് മാലപൊട്ടിക്കാനും ശ്രമം
1 min readകോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.