എം.വി ഗോവിന്ദന്‍ ചെന്നൈയില്‍;
കോടീയേരിയെ സന്ദര്‍ശിക്കും.

1 min read

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദന്‍. അപ്പോളോയില്‍ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതന്‍ ആണ്. സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്.

Related posts:

Leave a Reply

Your email address will not be published.