തല കൊണ്ട് വലകുലുക്കി റെക്കോർഡിട്ട് റൊണാൾഡോ

1 min read

ഏറ്റവുമധികം ഹെഡർ ഗോൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തം

റെക്കോർഡ് തിരുത്തിക്കുറിച്ച് വീണ്ടും ക്രിസ്റ്റിയാനോ റോണാൾഡോ . ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അധികം തവണ ഹെഡർ ഗോൾ നേടിയ താരമെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തം പേരിൽ എഴുതി ചേർത്തത്.

ജർമ്മൻ ഇതിഹാസമായ ഗർഡ് മുള്ളറുടെ 144 എന്ന ഗോൾ നേട്ടത്തെയാണ് റൊണാൾഡോ മറികടന്നത്. 145 ഹെഡർ ഗോളുകളടക്കം 839 ഗോളുക്കാണ് താരം ഇതുവരെ നേടിയത്. കിംഗ്‌സ് സൽമാൻ ക്ലബ് കപ്പിൽ അൽനാസറിനായി രണ്ടാം ഗോൾ നേടിയതോടെയാണ് 145 ഹെഡർ ഗോൾ എന്ന റെക്കോർഡിലേക്ക് താരം എത്തിയത്. 74-ാം മിനിട്ടിലായിരുന്നു ഈ സൂപ്പർ ഗോൾ പിറന്നത്. യുഎസ് മോണാസ്റ്റിർ ആയിരുന്നു എതിരാളി. 

125 ഗോളുമായി സ്‌പെയിൻ താരം കാർലോസ് സാന്റില്ലാന മൂന്നാം സ്ഥാനത്തുണ്ട്. ബ്രസീലിയൻ ഇതിഹാസം പെലെയാണ് നാലാമത് . 124 ഗോളുകളാണ് അദ്ദേഹം നേടിയത്. . 2023ൽ ജനുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വഴിപിരിഞ്ഞ് റൊണാൾഡോ അൽനാസറിലെത്തുന്നത്. പ്രോലീഗിൽ ഇതുവരെ 15 ഗോളുകളും നേടിയിട്ടുണ്ട് അദ്ദേഹം.

Related posts:

Leave a Reply

Your email address will not be published.