മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി; ശരത് പവാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് മകള്‍ സുപ്രിയ

1 min read

 പ്രധാനമന്ത്രി   നരേന്ദ്രമോദിക്ക് ലോകമാന്യതിലക് അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍   എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് ശരത് പവാറിന്റെ മകളും ബാരാമതിയില്‍ നിന്നുള്ള എന്‍.സി.പി എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു. പരിപാടിക്ക് മുമ്പായിരുന്നു സുപ്രിയയുടെ പ്രതികരണം.

 ജനാധിപത്യത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും  അനിവാര്യമാണ്. ജനാധിപത്യമാണ് പരമപ്രധാനം. അതേസമയം മോദിയെ അംഗീകരിക്കുന്ന ചടങ്ങില്‍ ശരദ് പവാര്‍ പങ്കെടുക്കരുതെന്നും മഹാരാഷ്ടയിലെ എന്‍.സി.പിയുടെ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

 പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ബാലഗംഗാധര തിലകിന്റെ പേരിലാണ്  ലോകമാന്യതിലക് ട്രസ്റ്റ്  അവാര്‍ഡ് നല്‍കുന്നത്. തിലകന്റെ ചരമവാര്‍ഷികദിനായ ചൊവ്വാഴ്ചയാണ് പുനെയില്‍ ചടങ്ങ് നടന്നത്.

ലോകമാന്യതിലക് ട്രസ്റ്റാണ് ചടങ്ങ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ട്രസ്‌റ് ക്ഷണിച്ചത്. തിലകന്റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തെ ക്ഷണിച്ചത്.  അത് ശരിയാണെന്നവര്‍ക്ക് തോന്നി. അതില്‍ അനൗചിത്യമില്ല. മഹാരാഷ്ട്ര എപ്പോഴും  സ്ഥാനങ്ങളെയും അതലങ്കരിക്കുന്ന വ്യക്തികളെയും ബഹുമാനിച്ചിരുന്നു.  എന്റെ പിതാവും ബാലാസാഹേബ് താക്കറെയും പരസ്പരം വിമര്‍ശിച്ചിരുന്നു. എന്നാല്‍ താക്കറെ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അച്ഛന്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് സുപ്രിയ സുലെ പറഞ്ഞു.

 പ്രധാനമന്ത്രി ഞങ്ങളുടെ  പാര്‍ട്ടിയെ ഒരു പാട് വിമര്‍ശിച്ചിട്ടുണ്ട്. ഞങ്ങളെ അഴിമതിക്കാരെന്ന് വിളിച്ചിട്ടുണ്ട്. ്എന്നാല്‍ ്്അച്ഛന് പത്മഭൂഷണ്‍ തന്നതും പ്രധാനമന്ത്രിയാണ്.

 അതേ സമയം ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്  ഇതൊര രാഷ്ട്രീയ ചടങ്ങല്ലെന്നും ലോകമാന്യ ട്രസ്റ്ര് അംഗമെന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നുമാണ്.

  പുനെയിലെ എന്‍സ.പി അദ്ധ്യക്ഷന്‍ പ്രശാന്ത് ജഗതപ് പറഞ്ഞത് താന്‍ പവാറിനെ കണ്ടിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അപേക്ഷിച്ചിരുന്നുവെന്നുമാണ്. പ്രധാനമന്ത്രി ബി.ജെ.പി റാലിയിലല്ല പങ്കെടുക്കുന്നതെന്നും  രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നതുമെന്നും പവാര്‍ ജഗതപിനോട് മറുപടി പറഞ്ഞത്രെ. . താനാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നാണ്  പവാര്‍ പറഞ്ഞതെന്നും ജഗതാപ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.