1 min read

വജിറ്റേറിയന്‍സ് അറിയേണ്ടതെല്ലാം.0

അസുഖങ്ങള്‍ വരാനും ജീവന്‍ തന്നെ അപകടത്തിലാകാനുമെല്ലാം ഡയറ്റിലെ പോരായ്മകള്‍ കാരണമാകാറുണ്ട്. പ്രായം ലിംഗവ്യത്യാസം, കായികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യാവസ്ഥ, ശാരീരിക സവിശേഷത, അസുഖങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് യഥാര്‍ത്ഥത്തില്‍ നാം കഴിക്കാനുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്.

ഡയറ്റ് അഥവാ ഭക്ഷണം എന്നത് വ്യക്തികളുടെ താല്‍പര്യമാണ്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നുതുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ തെരഞ്ഞെടുപ്പും പരിപൂര്‍ണമായി വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ നമുക്ക് അതിജീവനത്തിന് വേണ്ട അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം അത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കാം.

അസുഖങ്ങള്‍ വരാനും ജീവന്‍ തന്നെ അപകടത്തിലാകാനുമെല്ലാം ഡയറ്റിലെ പോരായ്മകള്‍ കാരണമാകാറുണ്ട്. പ്രായം ലിംഗവ്യത്യാസം, കായികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യാവസ്ഥ, ശാരീരിക സവിശേഷത, അസുഖങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് യഥാര്‍ത്ഥത്തില്‍ നാം കഴിക്കാനുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്.

എന്തായാലും ഇക്കാര്യങ്ങളുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിനി പങ്കുവയ്ക്കുന്നത്. വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്ന സ്ത്രീകള്‍ നേരിട്ടേക്കാവുന്നൊരു പ്രശ്‌നത്തെ കുറിച്ചാണ് പഠനം സൂചിപ്പിക്കുന്നത്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംസി മെഡിസിനി’ലാണ് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ദീര്‍ഘകാലമായി വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്ന സ്ത്രീകളില്‍ ഇടുപ്പെല്ല് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മത്സ്യമാംസാദികള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയന്‍ ഡയറ്റില്‍ പോകുന്ന സ്ത്രീകളില്‍ 33 ശതമാനം അധികസാധ്യതയാണ് ഇടുപ്പെല്ല് പൊട്ടുന്നതിന് കാണുന്നതത്രേ.

ഇരുപത് വര്‍ഷത്തോളം നീണ്ട പഠനമായിരുന്നു ഇത്. ഈ കാലയളവിനുള്ളില്‍ വെജിറ്റേറിയന്‍ യറ്റ് നോണ്‍ വെജിറ്റേറിയന്‍ ഡയറ്റ് എന്നിവ പാലിക്കുന്ന രണ്ട് വിഭാഗത്തെയും വെവ്വേറെ എടുത്താണ് പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയതത്രേ.

‘വെജിറ്റേറിയന്‍ ഡയറ്റ് മോശമാണെന്നോ അത് ഉപേക്ഷിക്കണമെന്നോ അല്ല ഞങ്ങളുടെ പഠനം പറയുന്നത്. മറിച്ച് ഇക്കാര്യം നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഓര്‍മ്മിപ്പിക്കുന്നത്. എല്ലിനെ ബലപ്പെടുത്താന്‍ സഹായിക്കുന്ന തരം ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം. ബാലന്‍സ്ഡ് ആയി തന്നെയല്ലേ ഭക്ഷണം കഴിക്കുന്നത് എന്ന് പരിശോധിക്കാം. ഇത്തരത്തിലുള്ള കരുതലുകള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ഞങ്ങളുടെ പഠനം…’ പഠനത്തിന് നേതൃത്വം നല്‍കിയ ജയിംസ് വെബ്‌സ്റ്റെര്‍ പറയുന്നു

Related posts:

Leave a Reply

Your email address will not be published.