കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയുടെ കമ്പി ഇളകി വീണ് മൂന്നു വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

1 min read

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീമിലെ കൈവരിയിലെ ഇരുമ്പ് കമ്പി ഇളകി വീണ് മൂന്ന് വിനോദ സഞ്ചരികള്‍ക്ക് പരിക്ക്. വയനാട്ടില്‍ നിന്നെത്തിയ മൂന്ന് സഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ദ്രവിച്ച കൈവരിയില്‍ ചാരി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം ജില്ലയിലെ പരവൂരില്‍ കാറിടിച്ചു 2 യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് ഇവരെ കാറിടിച്ചത്.

Related posts:

Leave a Reply

Your email address will not be published.