ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി

1 min read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ അസമില്‍  നടന്നു. വന്‍ ജനാരവത്തോടെയാണ് പ്രധാനമന്ത്രിയെ നഗരത്തിലേക്ക് ഗുവാഹത്തി ജനങ്ങള്‍ സ്വാഗതം ചെയ്തത്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരവീഥിയില്‍ തടിച്ചുകൂടിയത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. തങ്ങളുടെ പ്രധാനസേവകനെ കാണാന്‍ ലക്ഷങ്ങളാണ് തടിച്ചു കൂടിയത്. 11,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി അസമിലെത്തിയത്. ഗുവാഹത്തിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മോദി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. 498 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, 358 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആറുവരിപ്പാത എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും. പ്രദേശത്തിന്റെ വികസന ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന സന്ദര്‍ശനമാണിത്. . അസമിലെ ജനങ്ങളുടെ യാത്ര സുഗമമാക്കുകയും ജീവിത നിലവാരം ഉയര്‍ത്താനും വേണ്ടിയിട്ടുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക.

Leave a Reply

Your email address will not be published.