അച്ഛനാണോ അമ്മയാണോ വേണ്ടത്?

1 min read

ധനുഷ്-ഐശ്വര്യ മക്കളുടെ നിലപാട് ശക്തം

2004 ല്‍ ആണ് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ശേഷം തരാദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. യാത്രയും ലിംഗയും. ഇരുവരുടെയും കരിയറിലും തമ്മില്‍ നല്ല രീതിയില്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ദാമ്പത്യം വിജയകരമായില്ല. 2022ല്‍ ഞങ്ങള്‍ വേര്‍പിരിയുകയാണ് എന്ന് ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാലം വരെ ഇരുവരും നിയമപരമായി വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടില്ല.  തുല്യ ഉത്തരവാദിത്വമാണെന്നും, അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഒന്നിക്കുമെന്നും മുന്‍പ് ധനുഷും ഐശ്വര്യയും വ്യക്തമാക്കുയും ചെയ്തിരിന്നു.

ഈ സാഹചര്യത്തില്‍ അച്ഛനെയാണോ അമ്മയെയാണോ വേണ്ടത് എന്ന് ചോദിച്ചാല്‍ മക്കള്‍ ലിംഗയ്ക്കും യാത്രയ്ക്കും കൃത്യമായ നിലപാടുകളുണ്ട്. വേര്‍തിരിച്ച് കാണാന്‍ കഴിയില്ല, രണ്ട് പേരെയും ഞങ്ങള്‍ക്ക് വേണം, രണ്ട് പേര്‍ക്കുമൊപ്പം ഞങ്ങളുണ്ടാവും എന്ന ആ തീരുമാനമാണ് അടുത്തിടെ വന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

വേര്‍പിരിഞ്ഞതിന് ശേഷം യാത്രയും ലിംഗയും അമ്മ ഐശ്വര്യയ്‌ക്കൊപ്പമാണ് താമസം. എന്നിരിന്നാലും അച്ഛനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ പൊങ്കല്‍ അച്ഛനും കുടുംബത്തിനുമൊപ്പം അച്ഛന്റെ വീട്ടില്‍ ആഘോഷിച്ച ചിത്രങ്ങളും വൈറലായിരുന്നു. ക്യാപ്റ്റന്‍ മില്ലറുടെ മ്യൂസിക് ലോഞ്ചില്‍ അച്ഛനൊപ്പവും, ലാല്‍ സലാമിന്റെ സംഗീത ലോഞ്ചില്‍ അമ്മയ്‌ക്കൊപ്പവും യാത്രയും ലിങ്കയും പങ്കെടുത്തു. വ്യത്യസ്ത പരിപാടികളില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം ഇടവും വലവും ഇരിക്കുന്ന യാത്രയുടെയും ലിംഗയുടെയും ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.